1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Central drugs panel approves bharath biotech nasal vaccine against covid19

ഭാരത് ബയോടെകിൻ്റെ നേസൽ വാക്സിന് അനുമതി, 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ എടുക്കാം

nasal vaccine
ഭാരത് ബയോടെക്കിൻ്റെ നേസൽ വാക്സിന് കേന്ദ്ര സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (CDSCO) അനുമതി നൽകി. ഇന്ത്യയിൽ ആദ്യമായാണ് കോവിഡ് പ്രതിരോധത്തിന് നേസൽ വാക്സിൻ അനുമതി ലഭിക്കുന്നത്.
 
കഴിഞ്ഞ ജനുവരിയിലാണ് വാക്സിന് ക്ലിനിക്കൽ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചത്. അതിന് ശേഷം ജൂൺ 19ഓടെ അന്തിമ ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു.4000 പേരിലായിരുന്നു പരീക്ഷണം നടത്തിയത്. വാക്സിന് പാർശ്വഫലങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അനുമതി നൽകിയത്.
അടുത്ത ലേഖനം
രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍ ഏതാനും മണിക്കൂറുകള്‍ക്കകം രോഗി മരണത്തിന് കീഴടങ്ങും; പേവിഷബാധയുടെ ലക്ഷണങ്ങള്‍ ഇവയാണ്