കൊവിഡ് കണക്കുയരുന്നു: സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ആൾക്കൂട്ടം വേണ്ടെന്ന് കേന്ദ്രം

അഭിറാം മനോഹർ| Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (18:35 IST)
രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം. ജനങ്ങൾ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.

സ്വാതന്ത്ര്യത്തിൻ്റെ 75–ാം വാർഷികത്തോടനുബന്ധിച്ചു വിപുലമായ പരിപാടികളാണു കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഒരുക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കൊവിഡ് വ്യാപനമുണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേന്ദ്രം അറിയിച്ചത്. ഇതിനിടെ ഡൽഹിയിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി. മാസ്ക് ധരിക്കാഠവരിൽ നിന്നും 500 രൂപ ഈടാക്കാനും സർക്കാർ നിർദേശിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :