അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് സിബിഎസ്ഇ സ്‌കൂളുകള്‍ ഭാഗീകമായി തുറന്നേക്കും
- സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി
- ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്നലെ രജിസ്റ്റര്‍ ചെയ്തത് 1750 കേസുകള്‍
- കനത്തമഴ: ഇന്ന് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- ഇന്നലെ സംസ്ഥാനത്ത് 23 പുതിയ ഹോട്ട് സ്പോട്ടുകള്‍; 21പ്രദേശങ്ങളെ ഒഴിവാക്കി
കൊവിഡ് മാനദണ്ഡം അനുസരിച്ച് സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി സിബിഎസ്ഇ
സംസ്ഥാനത്ത് സിബിഎസ്ഇ സ്‌കൂളുകള്‍ ഭാഗീകമായി തുറന്നേക്കും. 50 ശതമാനം അധ്യാപകര്‍ക്കും കൂടാതെ സംശയനിവാരണത്തിനായി മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ക്കും സ്‌കൂളില്‍ വരാമെന്ന് കേന്ദ്ര നിര്‍ദേശമുണ്ടായിരുന്നു. ഇതില്‍ നിന്നാണ് സ്‌കൂളുകള്‍ തുറക്കാനുള്ള ശ്രമം സിബിഎസ്ഇ നടത്തുന്നത്. ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനാണ് ശ്രമം.
അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെകുറിച്ച് ഇതുവരെയും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. ക്ലാസുകള്‍ ആരംഭിക്കുന്നതില്‍ രക്ഷിതാക്കളുടെ തീരുമാനം അറിഞ്ഞതിനു ശേഷമാകും അടുത്ത നടപടി.