1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Driving schools opening kerala

സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

Driving school
സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഒരു വാഹനത്തില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക.
 
സംസ്ഥാനത്ത് 5100 ഡ്രൈവിംഗ് സ്‌കൂളുകളും 20000ല്‍പ്പരം ജീവനക്കാരുമുണ്ട്.  മോട്ടോര്‍ വാഹന വകുപ്പില്‍ 7 ലക്ഷം ലൈസന്‍സ് അപേക്ഷകള്‍ കുടിശ്ശികയുണ്ട്. ഡ്രൈവിംഗ് സ്‌കൂള്‍ തുറക്കുന്നതോടെ ഈ കുടിശ്ശിക തീര്‍ക്കാനും, സ്‌കൂള്‍ ജീവനക്കാരുടെ കീഴില്‍ പുനസ്ഥാപിക്കാനും കഴിയുന്നതാണ്.
അടുത്ത ലേഖനം
ഭാര്യ സ്ത്രീയല്ലെന്ന് വീട്ടുകാർ അറിഞ്ഞത് ദമ്പതികളുടെ മരണശേഷം പോസ്റ്റ്മോർട്ടത്തിൽ, എട്ട് വർഷം ഒരുമിച്ച് ജിവിച്ചു