ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്നലെ രജിസ്റ്റര്‍ ചെയ്തത് 1750 കേസുകള്‍

ശ്രീനു എസ്| Last Updated: വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (08:37 IST)
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 1750പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 707 പേരാണ്. 74 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 7373 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 5 കേസുകളും രജിസ്റ്റര്‍ ചെയ്തു.

അതേസമയം ഇന്നലെ 3120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 235 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 502 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :