1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cbse schools may be open

സംസ്ഥാനത്ത് സിബിഎസ്ഇ സ്‌കൂളുകള്‍ ഭാഗീകമായി തുറന്നേക്കും

Cbse
സംസ്ഥാനത്ത് സിബിഎസ്ഇ സ്‌കൂളുകള്‍ ഭാഗീകമായി തുറന്നേക്കും. 50 ശതമാനം അധ്യാപകര്‍ക്കും കൂടാതെ സംശയനിവാരണത്തിനായി മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ക്കും സ്‌കൂളില്‍ വരാമെന്ന് കേന്ദ്ര നിര്‍ദേശമുണ്ടായിരുന്നു. ഇതില്‍ നിന്നാണ് സ്‌കൂളുകള്‍ തുറക്കാനുള്ള ശ്രമം സിബിഎസ്ഇ നടത്തുന്നത്. ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനാണ് ശ്രമം.
 
അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെകുറിച്ച് ഇതുവരെയും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. ക്ലാസുകള്‍ ആരംഭിക്കുന്നതില്‍ രക്ഷിതാക്കളുടെ തീരുമാനം അറിഞ്ഞതിനു ശേഷമാകും അടുത്ത നടപടി.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
രാജ്യത്ത് കൊവിഡ് ബാധിതര്‍ 45ലക്ഷത്തിലേക്ക്; മരണം എഴുപത്തയ്യായിരം പിന്നിട്ടു