അനുബന്ധ വാര്‍ത്തകള്‍
- ഇറച്ചി ചമ്മന്തിപ്പോടിയുണ്ടെങ്കിൽ പിന്നെ ചോറിന് വേറൊന്നും വേണ്ട !
- സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം, ഇന്റർവ്യൂ ചെയ്യാനെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡനത്തിനിരയാക്കി
- തമിഴ്നാട്ടിൽ താമസിച്ച് ആസൂത്രണം, കേരളത്തിലെത്തി മോഷണം; കള്ളനെ തന്ത്രൊപരമായി പിടികൂടി പൊലീസ്
- ഇലക്ടോണിക് കാറുകളുമായി ഇന്ത്യയിൽ നേട്ടംകൊയ്യാൻ ലക്ഷ്യം വച്ച് ഹോണ്ട
- ഇഷ്ടപ്പെട്ട പെൺകുട്ടിയെ സ്വന്തമാക്കാൻ ദുർമന്ത്രവാദം, യുട്യൂബ് വീഡിയോ കണ്ട് വിവാഹിതനായ യുവാവ് ചെയ്ത ക്രൂരത ഇങ്ങനെ !
വീട്ടിൽ നല്ല റെഡ് വൈനൊരുക്കി ക്രിസ്തുമസിനെ വരവേൽക്കാം !
റെഡ് വൈൻ എല്ലാവർക്കും വലിയ ഇഷ്ടമാണ്. ക്രിസ്തുമസും ന്യൂയറിനുമെല്ലാം മാത്രമാണ് നല്ല റെഡ് വൈൻ കിട്ടുക. കടകളിൽനിന്നും കലർപ്പുള്ള വൈൻ വാങ്ങുന്നതിനേക്കാൾ, നല്ല റെഡ് വൈൻ വീട്ടിൽതന്നെയുണ്ടാക്കാം.
റെഡ് വൈൻ ഉണ്ടാക്കാൻ വേണ്ട ചേരുവകൾ
കുരുവുള്ള കറുത്ത മുന്തിരി - രണ്ട് കിലോഗ്രാം
പഞ്ചസാര - രണ്ട് കിലോഗ്രാം
തിളപ്പിച്ചാറിയ വെള്ളം - മൂന്നു ലീറ്റര്‍
ഏലക്ക - 12 എണ്ണം
കറുവാപ്പട്ട - 5 എണ്ണം
ഗ്രാമ്പു - 10എണ്ണം
കഴുകി ഉണക്കിയ ഗോതമ്പ് - ഒരു പിടി
ബീറ്റ്‌റൂട്ട് - ഒരു ചെറിയ കഷണം
റെഡ് വൈൻ ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം
മുന്തിരി നന്നായി കഴുകിയെടുത്ത ഉണങ്ങിയ ഭരണിയില്‍ മുന്തിരിയും പഞ്ചസാരയും ഇടകലര്‍ത്തി ഇടുക. ഇതിലേക്ക് ഗ്രാമ്പു ഏലക്ക കറുവപ്പട്ട എന്നിവ ചതച്ച് ഇടുക. ബീറ്റ്‌റൂട്ട് കഷ്നവും ഗോതമ്പും ഭരണിയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം ഭരണി തുണികെട്ടി മൂടിവക്കുക.
ഒന്നിടവിട്ട ദിവസങ്ങളിൽ തുണി മാറ്റി നന്നായി ഇളക്കിക്കൊടുക്കണം. ഇതിപോലെ 25 ദിവസം സൂക്ഷിച്ച ശേഷം നീര് പിഴിഞ്ഞ് കുപിയിലോ ഭരണിയിലോ തന്നെ സൂക്ഷിക്കാം. 30ദിവസം ഇത് അനക്കാതെ സൂക്ഷിച്ചാൽ കൂടുതൽ നല്ലതാണ്.