സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം, ഇന്റർവ്യൂ ചെയ്യാനെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡനത്തിനിരയാക്കി

Sumeesh| Last Updated: ചൊവ്വ, 13 നവം‌ബര്‍ 2018 (16:52 IST)
പാലാരിവട്ടം: സിനിമയിൽ അഭിയനിക്കാൻ ആഗ്രഹമുള്ള പെൺക്കുട്ടികളെ വലയിൽ വീഴ്ത്തി പീഡനത്തിനിരയാക്കുന്നയാൾ പിടിയിൽ ചാവക്കാട് സ്വദേശി 46കാരനായ ഇസ്‌മായിലാണ് പിടിയിലായത്, സിനിമയിൽ അവസരം, നൽ‌കാമെന്ന് പറഞ്ഞ്
ലോഡ്ജിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കി എന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്.

സിനിമയിൽ അഭിനയിക്കാൻ ഓൺലൈനായി പരസ്യം നൽകിയാണ് ഇയാൾ പെൺകുട്ടികളെ കെണിയിൽ വീഴ്ത്തുന്നത്. തുടർന്ന് പെൺകുട്ടികളുമായി നല്ല അടുപ്പം സ്ഥാപിച്ചെടുക്കുകയും ചെയ്യും. ഈ കെണിയിൽ വിദ്യാർത്ഥിനിയും സുഹൃത്തുക്കളും വീഴുകയായിരുന്നു.

പെൺകുട്ടികളിൽ രണ്ട് പേരെ മാത്രം സെലക്ട് ചെയ്തതായും ഇന്റർവ്യൂവിനായി എത്തിച്ചേരണമെന്നും ഇയാൾ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച് പരാതിക്കാരി മാത്രമാണ് എത്തിയത്. തന്നെ കാറിൽ കയറ്റിക്കൊണ്ടുപോയിൽ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :