തമിഴ്നാട്ടിൽ താമസിച്ച് ആസൂത്രണം, കേരളത്തിലെത്തി മോഷണം; കള്ളനെ തന്ത്രൊപരമായി പിടികൂടി പൊലീസ്

Sumeesh| Last Modified ചൊവ്വ, 13 നവം‌ബര്‍ 2018 (15:59 IST)
തമിഴ്നാട്ടിൽ താമിസിച്ചുകൊണ്ട് ആസൂത്രണം ചെയ്ത് കേരളത്തിലെത്തി മോഷണം. പൊലീസിന് തലവേദനയായ കള്ളനെ ഒടുവിൽ തന്ത്രപരമയി പിടികൂടി. വാടക്കല്‍ ഉമ്മൺിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയായ ഉമ്മർ മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. മറ്റു നിരവധി മോഷണ കേസുകളിലും ഇയാൾ പ്രതിയാണ്.

വീണ്ടും മോഷണത്തിനായി പെരിന്തൽമണ്ണയിൽ വ്യാപാര സ്ഥാപനത്തിൽ എത്തിയതോടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേരളത്തിൽ മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് മുങ്ങുകയാണ് ഉമ്മറിന്റെ പതിവ്.

പെരിന്തൽമണ്ണയിലെ
ബേകറിയിലും പലചരക്ക് കടയിലുമാണ് ഇയാൾ മോഷണം നടത്താൻ ശ്രമിച്ചത്. കടകളിൽ ഉടമസ്ഥർ പണം സൂക്ഷിച്ചിരുന്നില്ല എന്നത് ശ്രമം പരാജയപ്പെടുത്തി. എന്നാൽ കടകളിൽ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറിയിക് മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് ഉമ്മറിന് പിടി വീണത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :