അനുബന്ധ വാര്‍ത്തകള്‍
- പ്രണവ് മോഹൻലാല്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല!
- മാസ്റ്റര്‍ ട്രെയിലര്‍, പുതിയ വിവരങ്ങള്‍ - കംപ്ലീറ്റ് വിജയ് പാക്കേജ് !
- സിനിമാ തിയേറ്ററുകള്‍ ചൊവാഴ്ച തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍
- കവി അനില്‍ പനച്ചൂരാന് അന്തരിച്ചു
- ദ് പ്രീസ്റ്റ് ഉടൻ തീയറ്ററുകളിലേയ്ക്ക്, നിഗൂഢതയുണർത്തുന്ന പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി
ശക്തമായ വേഷത്തിൽ അനുമോൾ, 'വൈൻ' വരുന്നു
മലയാളസിനിമയിൽ എന്നും പക്വതയുള്ളതും ശക്തമായതും ആയ കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് അനുമോൾ. സഹീർ അബ്ബാസ് സംവിധാനം ചെയ്യുന്ന വൈൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് അനുവിന്‍റേതായി ഉടന്‍ പുറത്തുവരാനിരിക്കുന്നത്.
അരുന്ധതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പൂർത്തിയായി. തൻറെ ജീവിതത്തിലെ എല്ലാ ചുമതലകളും ഒറ്റയ്ക്ക് ഏറ്റെടുത്തു നടത്തുന്ന ശക്തമായ ഒരു കഥാപാത്രമാണ് അരുന്ധതി.
റെജിൻ എസ് ബാബു സംവിധാനം ചെയ്ത പെൻഡുലം എന്ന സിനിമയുടെയും ഭാഗമാണ് അനുമോൾ. അതിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ജനുവരി 12 ന് നടി ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേരും. തൃശൂരാണ് ലൊക്കേഷൻ.