തെലുങ്ക് ലൂസിഫര്‍ തുടങ്ങുന്നു, സ്റ്റീഫന്‍റെ ബോക്‍സോഫീസ് തൂക്കിയടി ആവര്‍ത്തിക്കുമോ?!

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ജനുവരി 2021 (21:17 IST)
'ലൂസിഫർ'തെലുങ്ക് റീമേക്ക് ഷൂട്ടിംഗ് ആരംഭിക്കുന്നു. മെഗാസ്റ്റാർ ചിരഞ്ജീവിയാണ് മോഹൻലാലിൻറെ കഥാപാത്രത്തെ റീമേക്കിൽ അവതരിപ്പിക്കുന്നത്. ജനുവരി 20 മുതൽ ചിത്രീകരണം ആരംഭിക്കും. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഷൂട്ടിംഗ്. എല്ലാ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ചിത്രീകരണം ആരംഭിക്കുന്നതിനു മുമ്പ് കോവിഡ് ടെസ്റ്റ് നടത്തും. ഒരു ഡോക്ടറും നഴ്സും ടീമിനൊപ്പം ഉണ്ടാകും. നടൻ സത്യദേവ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മോഹൻ രാജയാണ് സിനിമ സംവിധാനം ചെയ്യുന്നത്. 2020 ഡിസംബർ 16 ന് ചിരഞ്ജീവിയ്ക്കൊപ്പം ചിത്രം പങ്കു വെച്ചു കൊണ്ടാണ് സംവിധായകൻ ടീമിനൊപ്പം ചേരുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. അഭിനേതാക്കളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്തുതന്നെ പുറത്തുവരും. എൻവി പ്രസാദും റാം ചരണും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അതേസമയം, ചിരഞ്ജീവിയ്ക്ക് ആചാര്യ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇനിയും പൂർത്തിയാക്കാനുണ്ട്. നടി കാജൽ അഗർവാളാണ് നായിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :