1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vlogger karthik surya called off his marriage

ഇന്നായിരുന്നു എൻ്റെ കല്യാണം ഗയ്സ്, പക്ഷേ... കല്യാണം മുടങ്ങിയ കാര്യം വെളിപ്പെടുത്തി കാർത്തിക് സൂര്യ

Karthik surya
തൻ്റെ വിവാഹം മുടങ്ങിയ കാര്യം വെളിപ്പെടുത്തി വ്ളോഗറും ടിവി അവതാരകനുമായ കാർത്തിക് സൂര്യ. തൻ്റെ പ്രണയം തകർന്നുവെന്നത് ഉൾക്കൊള്ളാൻ ഒരുപാട് സമയമെടുത്തുവെന്ന് കാർത്തിക് സൂര്യ പറയുന്നു. മെയ് 7ന് നടക്കാനിരുന്ന വിവാഹം ജനുവരിയിൽ തന്നെ മുടങ്ങിയെന്ന് കാർത്തിക് വീഡിയോയിൽ പറയുന്നു.
 
മെയ് ഏഴിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. പക്ഷേ ആ വിവാഹം മുടങ്ങി. ജനുവരി ആയപ്പോഴേക്കും പ്രണയം തകർന്നു. ഇക്കാര്യം ഞാൻ ഇത്രയും നാൾ പറയാതിരുന്നത് ഞാൻ ഒക്കെ ആയിരുന്നില്ല എന്നത് കൊണ്ടാണ്. ഈ ബന്ധം വർക്ക് ആകുമെന്ന് കരുതിയാണ് ഞാൻ എൻ്റെ വീട്ടിൽ പ്രണയത്തെ പറ്റി പറഞ്ഞതും വിവാഹത്തിനായി ഒരുക്കങ്ങൾ നടത്തിയതും. പക്ഷേ വിവാഹം ഉറപ്പിച്ച ശേഷം ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും ജീവിതത്തിൻ്റെ സമാധാനം നഷ്ടമാകുകയും ചെയ്തിരുന്നു. ഒത്തുപോകില്ലെന്ന് രണ്ട് പേർക്കും മനസിലായപ്പോൾ പിരിഞ്ഞു. പ്രണയം സ്റ്റോപ്പ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും അത് ഉൾക്കൊള്ളാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. 
 

ഞാൻ കൈവിട്ട് പോയി അതുകൊണ്ടാണ് വീഡിയോയും മറ്റും ചെയ്യാതിരുന്നത്. വീട്ടുകാരും ആകെ വിഷമത്തിലാണ്. ഇനി ഞാനായി പ്രേമിച്ച് ആരെയും ലൈഫിലേക്ക് കൊണ്ടുവരില്ലെന്ന് വീട്ടുകാർക്ക് വാക്ക് കൊടുത്തു. അവർ ഇപ്പോൾ എനിക്കായി പെണ്ണ് നോക്കുകയാണ്. സുഹൃത്തിൻ്റെ കല്യാണത്തിന് പോയിട്ട് താലി കെട്ട് കഴിഞ്ഞപ്പോൾ മാറി നിന്ന് കരയുകയായിരുന്നു ഞാൻ. ഇതെല്ലാം മനസിലാക്കി ജീവിതത്തിൽ മുന്നോട്ട് പോകാൻ മൂന്ന്,നാല് മാസമെടുത്തു. ഫെബ്രുവരി,മാർച്ചൊക്കെ ആയപ്പോഴേക്കും താങ്ങാൻ പറ്റാത്ത സ്ഥിതി ആയെന്നും എല്ലാ ദിവസവും ഇരുന്ന് കുടിക്കുമായിരുന്നുവെന്നും കാർത്തി സൂര്യ പറഞ്ഞു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അരിക്കൊമ്പൻ സിനിമയുടെ അപ്‌ഡേറ്റ് ! ജോലികൾ പുരോഗമിക്കുന്നു