ദീപാവലിക്ക് 3 വമ്പന്‍ റിലീസുകള്‍, പുതിയ പ്രതീക്ഷകളില്‍ സിനിമാലോകം

കെ ആര്‍ അനൂപ്| Last Modified ശനി, 2 ഒക്‌ടോബര്‍ 2021 (14:42 IST)

ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഡ്രാമ എനിമി റിലീസ് പ്രഖ്യാപിച്ചു.വിശാല്‍-ചിത്രത്തില്‍ മലയാളി താരം മംമ്ത മോഹന്‍ദാസും അഭിനയിക്കുന്നു. ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് വിശാല്‍ അറിയിച്ചു.2021 ഒക്ടോബര്‍ 14 ന് റിലീസ് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് മാറ്റി. പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കും. സിനിമയുടെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
അതേസമയം മൂന്ന് വമ്പന്‍ റിലീസുകളാണ് ദീപാവലിക്ക്. രജനിയുടെ അണ്ണാത്തെയും ചിമ്പുവിന്റെ മാനാടും നേരത്തെ ദീപാവലി റിലീസ് പ്രഖ്യാപിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :