കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 2 നവംബര്‍ 2021 (14:33 IST)
തമിഴ് സിനിമയിലെ ഒരു നടന്‍ എന്നതിലുപരി, സൂര്യയൊരു മനുഷ്യസ്‌നേഹി കൂടിയാണ്. പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനായി 'അഗരം ഫൗണ്ടേഷന്‍' വര്‍ഷങ്ങളായി അദ്ദേഹം നടത്തിവരുന്നു. ഇപ്പോഴിതാ ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി വന്‍ തുക സംഭാവന ചെയ്തിരിക്കുകയാണ് താരം.
ഭാര്യയും നടിയുമായ ജ്യോതികയ്ക്കൊപ്പം എത്തിയാണ്
സൂര്യ 1 കോടി രൂപ കൈമാറിയത്.ഇരുളര്‍ കമ്മ്യൂണിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായാണ് തുക ഇരുവരും നല്‍കിയത്.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്.