അനുബന്ധ വാര്‍ത്തകള്‍
- നെക്സലൈറ്റിനെ പ്രണയിക്കുന്ന നാട്ടിന്‍പുറത്തുകാരിയായി സായി പല്ലവി, 'വിരാട പര്‍വ്വം' ഏപ്രില്‍ 30 ന് തിയേറ്ററുകളിലേക്ക്
- മനോഹരമായ ഗാനവുമായി സായി പല്ലവി,'വിരാട പര്‍വ്വം' റിലീസിനൊരുങ്ങുന്നു !
- നക്സലായി സായിപല്ലവി, 'വിരാട പർവം' റിലീസ് പ്രഖ്യാപിച്ചു
- സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി രാജമൗലി,'ആര്‍ആര്‍ആര്‍' ഒരുങ്ങുന്നു
- 'അന്ന് ഒരു താരമാകുമെന്ന് കരുതിയില്ല'; പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് മമ്മൂട്ടി
ഉഗാധി ആശംസകളുമായി സായി പല്ലവിയുടെ 'വിരാട പര്‍വം' ടീം, പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു !
സായി പല്ലവിയുടെതായി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വിരാടപര്‍വ്വം.റാണ ദഗുബാട്ടിയാണ് നായകന്. ഏപ്രില്‍ 30 ന് തീയ്യേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ പുതിയ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്.ആന്ധ്രയിലെ പുതുവര്‍ഷാരംഭമായ 'ഉഗാധി'യ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
എല്ലാവര്ക്കും ഐശ്വര്യപൂര്‍ണ്ണവും സന്തോഷകരവുമായ പുതുവത്സരം വിരാടപര്‍വ്വം ടീം ആശംസിച്ചു.
നെക്സലൈറ്റിനെ പ്രണയിക്കുന്ന നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയായാണ് സായി പല്ലവി എത്തുന്നത്.സഖാവ് രാവണ്ണ എന്നറിയപ്പെടുന്ന ഡോ. രവി ശങ്കര്‍ ആണ് റാണയുടെ കഥാപാത്രം. കവിയും നക്സലൈറ്റുമാണ് ഈ കഥാപാത്രം. കവിതകളിലൂടെ രാവണ്ണയോട് പ്രണയത്തിലാകുന്ന സായി പല്ലവി ഏറെ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
പ്രിയാമണിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.തെലങ്കാന പ്രദേശത്തെ നക്സലൈറ്റ് മൂവ്മെന്റ് പശ്ചാത്തലമാക്കുന്ന ചിത്രം കൂടിയാണിത്.