അനുബന്ധ വാര്‍ത്തകള്‍
- മനോഹരമായ ഗാനവുമായി സായി പല്ലവി,'വിരാട പര്‍വ്വം' റിലീസിനൊരുങ്ങുന്നു !
- നക്സലായി സായിപല്ലവി, 'വിരാട പർവം' റിലീസ് പ്രഖ്യാപിച്ചു
- ഷൂട്ടിംഗ് തിരക്കുകളിലേക്ക് തിരിച്ചെത്തി സൂര്യ, 'സൂര്യ 40' ഒരുങ്ങുന്നു
- 'അര്‍ച്ചന 31 നോട്ടൗട്ട് ഒരുങ്ങുന്നു', പുതിയ വിശേഷങ്ങളുമായി ഐശ്വര്യ ലക്ഷ്മി
- മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി വിവേക് ഗോപന്, 'വണ്‍' ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്
നെക്സലൈറ്റിനെ പ്രണയിക്കുന്ന നാട്ടിന്‍പുറത്തുകാരിയായി സായി പല്ലവി, 'വിരാട പര്‍വ്വം' ഏപ്രില്‍ 30 ന് തിയേറ്ററുകളിലേക്ക്
സായി പല്ലവിയുടെതായി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വിരാടപര്‍വ്വം.റാണ ദഗുബാട്ടിയാണ് നായകന്. ഏപ്രില്‍ 30 ന് തീയ്യേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലെ ടീസര്‍ ശ്രദ്ധ നേടുന്നു. നെക്സലൈറ്റിനെ പ്രണയിക്കുന്ന നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയായാണ് സായി പല്ലവി എത്തുന്നത്.സഖാവ് രാവണ്ണ എന്നറിയപ്പെടുന്ന ഡോ. രവി ശങ്കര്‍ ആണ് റാണയുടെ കഥാപാത്രം. കവിയും നക്സലൈറ്റുമാണ് ഈ കഥാപാത്രം. കവിതകളിലൂടെ രാവണ്ണയോട് പ്രണയത്തിലാകുന്ന സായി പല്ലവി ഏറെ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
പ്രിയാമണിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.തെലങ്കാന പ്രദേശത്തെ നക്സലൈറ്റ് മൂവ്മെന്റ് പശ്ചാത്തലമാക്കുന്ന ചിത്രം കൂടിയാണിത്. വേണു ഉഡുഗുള സംവിധാനം ചെയ്യുന്ന ചിത്രം വികരബാദ് ഫോറസ്റ്റില്‍ ആണ് ഷൂട്ട് ചെയ്തത്. താദാസ്, നിവേദ പെതുരാജ്, നവീന്‍ ചന്ദ്ര തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.