അനുബന്ധ വാര്‍ത്തകള്‍
- പരിസ്ഥിതി ദിനം,വേമ്പനാട് കായലിലെ കുപ്പികള്‍ പെറുക്കി ഉപജീവനം നടത്തുന്ന എന്‍ എസ് രാജപ്പന് അഭിനന്ദനങ്ങളുമായി മണികണ്ഠന് ആചാരിയും സാജിദ് യാഹിയയും
- പരിസ്ഥിതി ദിനം,#GoGreenWithAA ചലഞ്ചുമായി അല്ലു അര്ജുന്
- ഇന്ന് ലോക പരിസ്ഥിതിദിനം: കൊവിഡ് പ്രതിസന്ധിയേയും മറികടന്ന് വനംവകുപ്പ് തയ്യാറാക്കിയത് 50 ലക്ഷം വൃക്ഷത്തൈകള്‍
- പരിസ്ഥിതി ദിനത്തിൽ ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് കീർത്തി സുരേഷ്
- കര്‍ഷകര്‍ക്കും ലക്ഷദ്വീപിനും ഒക്കെ ഒപ്പം നിന്ന നമ്മള് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒപ്പം ഉണ്ടാകണം:അനു കെ അനിയന്
'പരിസ്ഥിതി സംരക്ഷണം ഒരു ദിവസം മാത്രം ഓര്‍ക്കേണ്ടതല്ല'; ക്യാമ്പയിനുമായി നടന് വിനു മോഹന്‍
ജൂണ്‍ 5, മറ്റൊരു പരിസ്ഥിതി ദിനം കൂടി കടന്നു പോകുകയാണ്. പരിസ്ഥിതി സംരക്ഷണം ഒരു ദിവസം മാത്രം ഓര്ക്കേണ്ടതല്ലെന്ന് പറഞ്ഞുകൊണ്ട് നമുക്കുവേണ്ടി മണ്ണിനുവേണ്ടി ക്യാമ്പയിനുമായി നടന് വിനു മോഹന്‍.
'എല്ലാവര്‍ഷവും പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ് നമ്മള് ആചരിക്കുന്നത്. ''പരിസ്ഥിതി സംരക്ഷണം'' ഒരു ദിവസം മാത്രം നമ്മള് ഓര്‍ക്കേണ്ടതല്ല,എപ്പോഴും നമ്മളുടെ ദിനചര്യയില്‍ തന്നെ അത് ഉണ്ടാകണം. അതോടൊപ്പം നമ്മള് നട്ട മരങ്ങള്‍ സംരക്ഷിക്കുക എന്നതും പ്രധാനമാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങള്‍ കേരള യൂത്ത് പ്രമോഷന് കൗണ്‍സില്‍ പരിസ്ഥിതി സംരക്ഷണത്തിനായി നടത്തുന്ന ക്യാമ്പയിന് ആണ് ''നമുക്കു വേണ്ടി മണ്ണിനു വേണ്ടി'' ഇതിനായി എല്ലാ പ്രിയപ്പെട്ടവരും ഞങ്ങളോടൊപ്പം ഉണ്ടാകും എന്നു പ്രതീഷിക്കുന്നു'- വിനു മോഹന്‍ കുറിച്ചു.
'പ്രകൃതിയെ അറിയൂ പ്രകൃതിയോടിണങ്ങൂ' എന്നു പറഞ്ഞുകൊണ്ടാണ് പരിസ്ഥിതി ദിനത്തില്‍ മോഹന്‍ലാല്‍ എത്തിയത്. മമ്മൂട്ടിയും സോഷ്യല്‍ മീഡിയയിലൂടെ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യത്തെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തി.