1. വിനോദം
  2. സിനിമ
  3. മികച്ച സിനിമകള്‍
  4. Keerthy Suresh's green India challenge

പരിസ്ഥിതി ദിനത്തിൽ ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് കീർത്തി സുരേഷ്

കീർത്തി സുരേഷ്
തെന്നിന്ത്യൻ നായികയായ കീർത്തി സുരേഷിൻറെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ വളരെ വേഗം ജനശ്രദ്ധയാകർഷിക്കാറുണ്ട്. പരിസ്ഥിതി ദിനത്തിൽ  രാജ്യസഭ എംപി സന്തോഷ് കുമാര്‍ ജോഗിനിപള്ളിയുടെ ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്തു കൊണ്ട് ചെടി നടുന്ന ചിത്രം പങ്കുവെച്ച ഇരിക്കുകയാണ് താരം. നിങ്ങളുടെ നാളെകളെ സന്തോഷഭരിതവും ആരോഗ്യ പൂർണവും പച്ചപ്പും നിറഞ്ഞതുമാക്കൂ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
 
ലോക പരിസ്ഥിതി ദിനം, പച്ചപ്പിലേക്ക് തിരിച്ചുപോകൂ, പ്ലാൻറസ്റ്റാഗ്രാം, പാരിസ്ഥിതിക അവബോധം എന്നീ ഹാഷ് ടാഗുകളോടെയാണ് കീർത്തി സുരേഷ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തെന്നിന്ത്യയിൽ കീർത്തി സുരേഷ് ഏറെ ശ്രദ്ധിക്കപ്പെട്ടത് മഹാനടി എന്ന സിനിമയിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെയാണ്. 
അടുത്ത ലേഖനം
ലോകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിലെ ഏക ഇന്ത്യക്കാരന്‍ അക്ഷയ്കുമാര്‍; ക്രിസ്ത്യനോ റെണാള്‍ഡോയും മെസ്സിയും ഈ സ്ഥാനങ്ങളില്‍