രേണുക വേണു|
Last Modified ബുധന്‍, 8 ഏപ്രില്‍ 2026 (12:25 IST)
Vijay Deverakonda, Rashmika Mandanna
വിവാഹശേഷം ആദ്യമായി കുടകിലെത്തി വിജയ് ദേവരകൊണ്ടയും
രശ്മിക മന്ദാനയും. ഏപ്രിൽ 6-ന് കുടകിൽ വെച്ച് നടന്ന വിവാഹ വിരുന്നിൽ ഇരുവരും ഒന്നിച്ച് പങ്കെടുത്തു. പരമ്പരാഗതമായ കൂർഗ് വേഷത്തിലാണ് രശ്മിക വിരുന്നിന് എത്തിയത്. രശ്മികയുടെ മുപ്പതാം ജന്മദിനത്തിന് തൊട്ടു പിന്നാലെയായിരുന്നു വിരുന്ന്. വിരുന്നിൽ കുടകിനോടുള്ള ഇഷ്ടത്തെക്കുറിച്ച്
വിജയ് ദേവരകൊണ്ട പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
കുടകിലെ സ്ത്രീകൾ അതീവ സുന്ദരികളാണെന്നും അതിൽ ഒരാളെയാണ് ഞാൻ വിവാഹം കഴിച്ചിരിക്കുന്നത് എന്നും വിജയ് പറഞ്ഞു. രശ്മികയെ പരിചയപ്പെടുന്നതിന് മുൻപ് തന്നെ തനിക്കത് തോന്നിയിരുന്നു. ആദ്യമായി ഇവിടെ വന്നത് സ്കൂളിൽ നിന്നുള്ള വിനോദ യാത്രയ്ക്കായിരുന്നുവെന്നും ഇത് തന്റെ മൂന്നാമത്തെ കുടക് സന്ദർശനമാണെന്നും വിജയ് ഓർത്തു. വിരാജ്‌പേട്ട-മടിക്കേരി റോഡിൽ കടനൂരിനടുത്തുള്ള കുക്‌ലൂർ ഗ്രാമത്തിലാണ് രശ്മികയുടെ കുടുംബവീട്.
"കുടകിലെ സ്ത്രീകൾ അതിസുന്ദരികളാണെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. ഇപ്പോൾ ഞാൻ അവരിൽ ഒരാളെ വിവാഹം കഴിച്ചിരിക്കുന്നു, അതിൽ ഞാൻ വളരെയധികം സന്തുഷ്ടനാണ്... ഇതെന്റെ മൂന്നാമത്തെ കുടക് സന്ദർശനമാണ്, സ്കൂളിൽ പഠിക്കുമ്പോൾ വിനോദയാത്രക്കായാണ് ഞാൻ ആദ്യമായി ഇവിടെ വരുന്നത്, അന്ന് താമസിച്ചിരുന്നത് രശ്മികയുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു"- വിജയ് പറഞ്ഞു
2026 ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ചായിരുന്നു വിജയ് ദേവരകൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹം. മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ചായിരുന്നു വിവാഹവിരുന്ന്. പിന്നാലെയാണ് കുടകിലെ റിസപ്ഷൻ. അതേസമയം രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി' ആണ് ഇരുവരുടേതുമായി റിലീസിനൊരുങ്ങുന്ന ചിത്രം. സെപ്റ്റംബർ 11ന് ചിത്രം തിയറ്ററുകളിലെത്തും.