25-ാം ദിവസവും ഹൗസ്ഫുൾ; പ്രദർശനം തുടർന്ന് 'ആട് 3'

മാർച്ച് 19 ന് ആഗോള റിലീസായി എത്തിയ ചിത്രം ഇപ്പോഴും കേരളത്തിലുൾപ്പെടെ മികച്ച പ്രേക്ഷക പിന്തുണ നേടി ഹൗസ്ഫുൾ ഷോകളുമായാണ് പ്രദർശനം തുടരുകയാണ്

Aadu 3, jayasurya, midhun manual thomas, shaji pappan, vijay babu, vinayakan, ആട് 3, ജയസൂര്യ, മിഥുൻ മാനുവൽ തോമസ്, ഷാജി പപ്പൻ, വിജയ് ബാബു, വിനായകൻ
രേണുക വേണു| Last Modified ബുധന്‍, 8 ഏപ്രില്‍ 2026 (11:55 IST)

 
Aadu 3
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത "പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്" റിലീസ് ചെയ്ത് 25-ാം ദിവസവും വിജയകരമായി പ്രദർശനം തുടരുകയാണ്. ഏകദേശം മൂന്നാഴ്ചകൾ പിന്നിടുമ്പോൾ ചിത്രം 119 കോടി ആഗോള ഗ്രോസ് കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് മാത്രം 51 കോടിക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയത്. വിദേശത്തു നിന്ന് 60 കോടിയോളവും സ്വന്തമാക്കി. മലയാളത്തിലെ നൂറു കോടി ക്ലബിലെത്തിയ പതിനാലാമത്തെ സിനിമയായ ആട് 3 ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും, ആദ്യ 100 കോടി ചിത്രവുമാണ്.
 
മാർച്ച് 19 ന് ആഗോള റിലീസായി എത്തിയ ചിത്രം  ഇപ്പോഴും കേരളത്തിലുൾപ്പെടെ മികച്ച പ്രേക്ഷക പിന്തുണ നേടി ഹൗസ്ഫുൾ ഷോകളുമായാണ് പ്രദർശനം തുടരുകയാണ്. ചിത്രത്തിൻ്റെ ആദ്യ രണ്ടു ഭാഗങ്ങളെക്കാൾ വലിയ സ്വീകരണമാണ് മൂന്നാം ഭാഗത്തിന് ലഭിക്കുന്നത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
 
ജയസൂര്യയെ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 
 
അണിയറ പ്രവർത്തകർ,

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു,
ഛായാഗ്രഹണം - അഖിൽ ജോർജ്ജ്,
മ്യൂസിക്, ഒറിജിനൽ തീം - ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം, ന്യൂ തീം- ഡോൺ വിൻസെന്റ്,
എഡിറ്റർ - ലിജോ പോൾ,
ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ,
പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ,
പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി,
മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ,
ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ,
വിഎഫ്എക്സ് ഡയറക്ടർ - ജിഷ്ണു ആർ ദേവ്, സൗണ്ട് ഡിസൈൻ-
കിഷൻ മോഹൻ (സപ്ത റെക്കോർഡ്‌സ്), വരികൾ- മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്: പ്രേംനാഥ്, റോബിൻ വര്ഗീസ്, ഡിഐ ഹ്യൂസ് & ടോൺസ് കളർ ഹബ് കളറിസ്റ്റ്- ഷൺമുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജൻ,
ടൈറ്റിൽ ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ- എയ്സ്തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :