അനുബന്ധ വാര്‍ത്തകള്‍
- ആകാംഷയും ആവേശവും നിറച്ച് വിധിയുടെ ട്രെയിലര്‍, വീഡിയോ
- നീണ്ട നിയമ പോരാട്ടം,'മരട് 357' പേര് മാറ്റി, 'വിധി' എന്ന ടൈറ്റില്‍ റിലീസ് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍
- വരാലിലെ മല്ലിക, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി അനൂപ് മേനോന്‍
- മരട്, ഉടുമ്പ് റിലീസിനൊരുങ്ങുന്നു,വിരുന്നും വരാലും ഷൂട്ടിങ് പുരോഗമിക്കുന്നു, സംവിധായകന് കണ്ണന്‍ താമരക്കുളത്തിന്റ 3 സിനിമകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാവ് ബാദുഷ
- കൈയ്യില്‍ പേപ്പറും പേനയും, വരാല് സെറ്റില്‍ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോന്‍
രണ്ട് തവണ റിലീസ് പ്രഖ്യാപിച്ചു, സിനിമയുടെ പേര് മാറ്റി, ന്യൂ ഇയര്‍ ആഘോഷമാകാന്‍ 'വിധി' എത്തുന്നു
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത മരട് 357 എന്ന ചിത്രം ഹൈകോടതി വിധി യുടെ പശ്ചാത്തലത്തില്‍ പേര് മാറ്റിയിരുന്നു.നേരത്തെ രണ്ട് തവണ പ്രദര്‍ശന തീയതി മാറ്റിവെച്ച ചിത്രം ഒടുവില്‍ ന്യൂ ഇയര്‍ റിലീസായി പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. ഡിസംബര്‍ 30ന് ചിത്രം തിയറ്ററുകളിലെത്തും.
മരട് ഫ്‌ലാറ്റിലെ ജീവിതങ്ങള്‍ വരച്ചു കാണിക്കുന്നതായിരിക്കും സിനിമ.
അനൂപ് മേനോന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, കൈലാഷ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എന്താണ് മരട് ഫ്‌ലാറ്റില്‍ സംഭവിച്ചത് എന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാണ് ഈ സിനിമ. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്താണ് നിര്‍വ്വഹിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം.