അനുബന്ധ വാര്‍ത്തകള്‍
- 'മാനമില്ലാതെ ജീവിക്കുന്നതിലും നല്ലത് മരണമാണ്';പത്തൊന്‍പതാം നൂറ്റാണ്ടിലെ നീലി, കഥാപാത്രത്തെക്കുറിച്ച് വിനയന് പറയുന്നു
- മരട്, ഉടുമ്പ് റിലീസിനൊരുങ്ങുന്നു,വിരുന്നും വരാലും ഷൂട്ടിങ് പുരോഗമിക്കുന്നു, സംവിധായകന് കണ്ണന്‍ താമരക്കുളത്തിന്റ 3 സിനിമകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാവ് ബാദുഷ
- എഴുപതുകളിലെ മലയാള സിനിമയുടെ നായകന്, ഈശ്വരന് നമ്പൂതിരിയായി രാഘവന്, കഥാപാത്രത്തെക്കുറിച്ച് വിനയന് പറയുന്നു
- കൈയ്യില്‍ പേപ്പറും പേനയും, വരാല്‍ സെറ്റില്‍ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോന്‍
- വരാല്‍ ഒരുങ്ങുന്നു, പുതിയ വിശേഷങ്ങളുമായി നടന്‍ അനൂപ് മേനോന്‍
വരാലിലെ മല്ലിക, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി അനൂപ് മേനോന്‍
അനൂപ് മേനോന്റെ വരാല്‍ ഈയടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍. വരാലില്‍ മല്ലികയായി നടി മാധുരി ഉണ്ടാകും. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കികൊണ്ട് അനൂപ് മേനോന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും നടന്‍ അനൂപ് മേനോന്‍ തിരക്കഥ എഴുതുന്ന ആവുന്ന ചിത്രമാണ് വരാല്‍.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പത്താമത്തെ സിനിമ കൂടിയാണിത്.ടൈം ആഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
ഛായാഗ്രഹണം രവി ചന്ദ്രന്‍.