5 കോടി ബജറ്റില്‍ നിര്‍മ്മിച്ച അയ്യപ്പനും കോശിയും എത്ര കോടി നേടിയെന്നറിയാമോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (10:14 IST)

മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും. സംവിധായകന്‍ സച്ചിയുടെ അവസാനത്തെ സിനിമയും. അയ്യപ്പന്‍ നായരായി ബിജുമേനോന്‍ വേഷമിട്ടപ്പോള്‍ കോശി കുര്യനായി പൃഥ്വിരാജും എത്തി. ങ
2020 ഫെബ്രുവരി 7-ന് പ്രദര്‍ശനത്തിനെത്തിയ സിനിമയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ് നിര്‍മാതാക്കള്‍.

5 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 60 കോടിയോളം കളക്ഷന്‍ നേടി.
ജേക്‌സ് ബിജോയ് ഉരുക്കിയ സിനിമയിലെ ഗാനങ്ങള്‍ എല്ലാം ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി.

സുദീപ് ഇളമണ്‍ ഛായാഗ്രഹണവും ചിത്രസംയോജനം രഞ്ജന്‍ എബ്രഹാമാണ് നിര്‍വഹിച്ചത്.
ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റ്റെ ബാനറില്‍ രഞ്ജിത്തും ,പി.എം ശശിധരനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സെന്‍ട്രല്‍ പിക്‌ചേഴ്‌സ് തീയറ്ററുകളില്‍ വിതരണത്തിന് എത്തിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :