അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ഷെയ്ന്‍ നിഗത്തിന്റെ പ്രായം എത്രയെന്ന് അറിയാമോ ? ആശംസകളുമായി സംവിധായകന് ടി.കെ രാജീവ്
- പത്രത്തില്‍ നിന്നും കിട്ടിയ സിനിമ, യഥാര്‍ത്ഥ സംഭവ കഥ, ഷെയ്ന്‍ നിഗത്തിന്റെ ബര്‍മുഡ തിയറ്ററുകളിലേക്ക്
- വിവാദങ്ങള്‍, കാത്തിരിപ്പ്, കാവലിന് ശേഷം ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ 'വെയില്‍' , പുതിയ റിലീസ് തീയതി
- ഷെയ്ന്‍ നിഗത്തിനൊപ്പം രേവതി, നിഗൂഢതകള്‍ ഒളിപ്പിച്ച് 'ഭൂതകാലം' ഫസ്റ്റ് ലുക്ക്
- കലിപ്പ് ലുക്കില്‍ ഷൈന്‍ ടോം ചാക്കോ, പിറന്നാള്‍ ദിനത്തില്‍ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി വെയില്‍ ടീം
ഷെയ്ന്‍ നിഗത്തിന്റെ 'വെയില്‍' തിയറ്ററില്‍ കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമോ ?
ഷെയ്ന്‍ നിഗത്തിന്റെ ഏറെ നാളുകളായി റിലീസ് മുടങ്ങിക്കിടന്ന ചിത്രം 'വെയില്‍' ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. നിലവിലെ സാഹചര്യത്തില്‍ വീണ്ടും റിലീസ് മാറ്റുമോ എന്നത് കണ്ടുതന്നെ അറിയണം. എന്തായാലും നേരത്തെ തീരുമാനിച്ച ജനുവരി 28 ന് തീയറ്ററുകളില്‍ സിനിമ എത്തുമെന്ന് നടന്‍ ഷെയ്ന്‍ നിഗം പറയുന്നു.
ചിത്രത്തിന്റെ ട്രൈലര്‍ 2020 ഓഗസ്റ്റിലാണ് പുറത്തു വന്നത്.ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിനുമൊടുവില്‍ എത്തിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 'എ ജേര്‍ണി ടു സണ്‍റൈസ്' എന്ന് പറഞ്ഞുകൊണ്ടാണ് ട്രെയിലര്‍ പുറത്തുവന്നത്.
നവാഗതനായ ശരത് മേനോന്‍ ചിത്രം സംവിധാനം ചെയ്യുന്നു ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്നു.
നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റ് നിര്‍വഹിക്കുന്നത്.
അടുത്ത ലേഖനം