1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Valimai teaser

'വലിമൈ' ടീസര്‍ വരുന്നു, പുതിയ വിവരങ്ങള്‍ ഇതാ

അജിത്ത്
'വലിമൈ' പുതിയ അപ്‌ഡേറ്റ് എത്തുന്നു. നേരത്തെ ഫസ്റ്റ് ലുക്കും ലിറിക്കല്‍ സോങും നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു. വിഘ്‌നേഷ് ശിവന്‍ വരികള്‍ക്ക് യുവന്‍ ശങ്കര്‍ രാജാ ഈണം ഈണം നല്‍കിയ 'നാങ്ക വെറെ മാരി'ക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചത്.20 മില്യണ്‍ കാഴ്ചക്കാരെ നേടാനായി ഗാനത്തിന്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ വരുന്നു വരുന്നു.
 
ടീസര്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു എന്നാണ് കേള്‍ക്കുന്നത്. അടുത്ത ആഴ്ച തന്നെ ടീസര്‍ പുറത്തുവരുമെന്നും പറയപ്പെടുന്നു. നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ല. 
 
'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അടിപൊളി ആക്ഷന്‍ രംഗങ്ങളും ഉണ്ട്.ബൈക്ക് സ്റ്റണ്ടും ചെയ്യുന്നുണ്ടെന്ന വ്യക്തമായ സൂചന പോസ്റ്റര്‍ നല്‍കിയിരുന്നു.ഒരു പൊലീസ് ത്രില്ലര്‍ ആകാന്‍ സാധ്യതയുള്ള ചിത്രത്തില്‍ ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അഞ്ചു ഭാഷകളിലായി ഡോക്യുമെന്ററി, ഉമ്മന്‍ചാണ്ടിയുടെ ജീവിതം പറയുന്ന 'ദി അണ്‍നോണ്‍ വാരിയര്‍' വരുന്നു, ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി