അനുബന്ധ വാര്‍ത്തകള്‍
- 'അമ്പിളി' റിലീസായി അഞ്ച് വര്‍ഷങ്ങള്‍
- വിവാഹ തിരക്കില്‍ നടി അമേയ മാത്യു
- ഇന്ത്യന്‍ സിനിമയുടെ നെടുംതൂണുകള്‍ക്ക് നടുവില്‍ മലയാളത്തിന്റെ ബെര്‍ത്ത് ഡേ ബോയ് !
- 'അങ്ങനെ അവര്‍ ഒന്നിക്കുന്നു'; നാഗ ചൈതന്യയുടേയും ശോഭിതയുടേയും വിവാഹനിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍ പുറത്ത്
- ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ നാളെ മുതല്‍
ടര്‍ബോ മുതല്‍ ഗോളം വരെ; ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തിയ സിനിമകള്‍
കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ 2 ഒ.ടി.ടിയില്‍ എത്തി
Malayalam OTT Releases
സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത കോമഡി-മാസ് എന്റര്‍ടെയ്‌നര്‍ ടര്‍ബോ സോണി ലിവില്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ടര്‍ബോ തിയറ്ററുകളില്‍ നിന്ന് 80 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ.
കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ 2 ഒ.ടി.ടിയില്‍ എത്തി. നെറ്റ്ഫ്‌ളിക്‌സിലാണ് ഇന്ത്യന്‍ 2 പ്രദര്‍ശനം തുടരുന്നത്. തിയറ്ററുകളില്‍ വന്‍ പരാജമായതിനാലാണ് ചിത്രം അതിവേഗം ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്.
രഞ്ജിത്ത് സജീവിനെ നായകനാക്കി സംജാദ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം 'ഗോളം' ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. ആമസോണ്‍ പ്രൈമിലാണ് സിനിമ കാണാന്‍ സാധിക്കുക. തിയറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായിരുന്നു ഈ ചിത്രം. ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഒന്നിച്ചഭിനയിച്ച 'നടന്ന സംഭവം' മനോരമ മാക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ചു. വിഷ്ണു നാരായണന്‍ സംവിധാനം ചെയ്ത ഈ ചിത്രം തിയറ്ററുകളില്‍ പരാജയമായിരുന്നു.