അനുബന്ധ വാര്‍ത്തകള്‍
- 'ദൃശ്യം 2' കണ്ട് എന്തെങ്കിലും ചോദ്യം മനസ്സില്‍ ഉണ്ടോ? പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ മോഹന്‍ലാലും ജീത്തുജോസഫും എത്തുന്നു !
- 'ആറാട്ടില്‍ മോഹന്‍ലാലിന്റെ വണ്‍മാന്‍ഷോ', പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് നടന് പ്രശാന്ത് അലക്സാണ്ടര്‍
- 'മോഹന്‍ലാലിന്റെ നോട്ടങ്ങള്‍ക്ക് പോലും നൂറ് അര്‍ത്ഥങ്ങള്‍', 'ദൃശ്യം 2' അനുഭവങ്ങള്‍ പങ്കുവെച്ച് ആശ ശരത്
- രസകരമായ കഥയുമായി ഹരീഷ് പേരടി,'ഐസ് ഒരതി'ക്ക് ഒ.ടി.ടി റിലീസ്
- ടോവിനോ തോമസ്, ആസിഫ് അലി ചിത്രങ്ങളില്‍ നായികയാകാന്‍ കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാലിനൊപ്പം 'ഹൃദയം' ഒരുങ്ങുന്നു !
ഫഹദിന്റെ 'മാലിക്' നിവിന്റെ 'തുറമുഖം' എന്നീ ചിത്രങ്ങളുമായി ഏറ്റുമുട്ടാന്‍ മോഹന്‍ലാലിന്റെ 'മരക്കാര്‍',മെയ് 13-ന് മൂന്ന് വമ്പന്‍ ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക്
മോളിവുഡ് സിനിമ പ്രേമികള്‍ ആവേശത്തിലാണ്. ഇത്തവണത്തെ ഈദ് ആഘോഷമാക്കാന്‍ മലയാളത്തിലെ മൂന്ന് വമ്പന്‍ താരങ്ങളുടെ ചിത്രങ്ങള്‍ ആണ് ഒരേസമയം റിലീസിനെത്തുന്നത്. നിവിന്‍ പോളിയുടെ തുറമുഖവും ഫഹദിന്റെ മാലിക്കും നേരത്തെ തന്നെ മെയ് 13ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഇതേ ദിവസം തിയേറ്ററുകളിലെത്തും. ഇക്കഴിഞ്ഞ ദിവസം ആയിരുന്നു ഈ വമ്പന്‍ പ്രഖ്യാപനം പുറത്തുവന്നത്.
ലോക്ക് ഡൗണിന് ശേഷം ആദ്യം തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചത് ഫഹദ് ഫാസിലിന്റെ മാലിക് ആണ്. 2020ഏപ്രില്‍ ആണ് മാലിക് തിയേറ്ററില്‍ എത്താനിരിക്കെയാണ് ലോക്ക് ഡൗണ്‍ വന്നത്.സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ഇതൊരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്.കൊച്ചി തുറമുഖത്തിന്റെ പശ്ചാത്തലത്തില്‍ ചാപ്പ സമ്പ്രദായത്തിനെതിരായ തൊഴിലാളികളുടെ പ്രക്ഷോഭത്തെ കുറിച്ചാണ് നിവിന്‍ പോളിയുടെ തുറമുഖം പറയുന്നത്.മൊയ്ദു എന്നാണ് നിവിന്‍ കഥാപാത്രത്തിന്റെ പേര്.
മൂന്നു ചിത്രങ്ങളും താരനിര കൊണ്ടും പ്രമേയം കൊണ്ടും പ്രതീക്ഷ നല്‍കുന്ന ചിത്രങ്ങളാണ്.