'മോഹന്‍ലാലിന്റെ നോട്ടങ്ങള്‍ക്ക് പോലും നൂറ് അര്‍ത്ഥങ്ങള്‍', 'ദൃശ്യം 2' അനുഭവങ്ങള്‍ പങ്കുവെച്ച് ആശ ശരത്

കെ ആര്‍ അനൂപ്| Last Modified ശനി, 27 ഫെബ്രുവരി 2021 (17:13 IST)

ദൃശ്യം 2 വിജയക്കുതിപ്പ് തുടരുകയാണ്.നിരവധി ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുവാന്‍ ഒരുങ്ങുന്നത്. തെലുങ്ക് ഹിന്ദി ഭാഷകളിലേക്ക് സിനിമ പുനര്‍നിര്‍മ്മിക്കുന്ന കാര്യം ഇതിനകം സ്ഥിരീകരിച്ചു. ദൃശ്യം രണ്ടില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ ആവേശത്തിലാണ് നടി ആശ ശരത്.ജോര്‍ജ്ജുകുട്ടിയെ മുഖത്ത് അടിച്ച രംഗം സ്‌ക്രീനില്‍ കണ്ടപ്പോഴാണ് മോഹന്‍ലാലിലെ പ്രതിഭയെ താരത്തിന് ശരിക്കും മനസ്സിലായത്. മോഹന്‍ലാലിനെ അടിച്ച രംഗം സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് ആശ ശരത്.

'സ്‌ക്രീനില്‍ കണ്ടപ്പോഴാണ് ആ ഒരു നോട്ടത്തിന്റെ നൂറ് അര്‍ത്ഥങ്ങള്‍ മനസ്സിലാവുന്നത്. അതുകൊണ്ട് തന്നെയാണ് നമ്മുടെ മോഹന്‍ലാല്‍, മഹാനടന്‍ ദി കംപ്ലീറ്റ് ആക്ടര്‍ എന്ന് പറയുന്നത്'-ആശ ശരത് പറഞ്ഞു.

ദൃശ്യം 2 തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെങ്കില്‍ അതില്‍ ആശ ശരത് ഉണ്ടാകാനാണ് സാധ്യത. നിലവില്‍ ഒരു തമിഴ് സിനിമയുടെ ചിത്രീകരണ തിരക്കിലാണ് താരം. അതേസമയം ദൃശ്യം 2 തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്. ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :