1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Thrishanku Official Teaser

രോമാഞ്ചത്തിന് ശേഷം അര്‍ജുന്‍ അശോകന്‍ വീണ്ടും ചിരിപ്പിക്കുമോ ? റൊമാന്റിക് കോമഡി പടം 'ത്രിശങ്കു', ടീസര്‍

Thrishanku Official Teaser  അന്ന ബെന്‍
അന്ന ബെന്നും അര്‍ജുന്‍ അശോകനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ത്രിശങ്കു'. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അച്യുത് വിനായക് ആണ്. ടീസര്‍ പുറത്തിറങ്ങി. മെയ് 26ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ജയേഷ് മോഹന്‍, അജ്മല്‍ സാബു എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണവും രാകേഷ് ചെറുമഠം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ജെ.കെ ആണ്.
 
മാച്ച്‌ബോക്‌സ് ഷോട്ട്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്‌ചേഴ്‌സ്, ഗായത്രി എം, ക്ലോക്ക് ടവര്‍ പിക്‌ചേഴ്‌സ്‌കമ്പനി എന്നിവരാണ് മറ്റ് നിര്‍മാതാക്കള്‍.
 
 
 
 
 
 
 
 
 
അടുത്ത ലേഖനം
Bigg Boss Season 5 മുണ്ടെടുത്ത് സാധാരണക്കാരനായി ബിഗ് ബോസ് ഹൗസിലേക്ക് സംവിധായകന്‍ ഒമര്‍ ലുലു, ഈ വരവ് വെറുതെയല്ലെന്ന് ആരാധകരും