കെ ആര്‍ അനൂപ്|
Last Modified ശനി, 18 മാര്‍ച്ച് 2023 (11:44 IST)
മിന്നല്‍ മുരളി കണ്ടവരാരും ബ്രൂസിലി ബിജിയെ മറന്നുകാണില്ല. ഒറ്റ സിനിമയിലൂടെ തന്നെ കൈനിറയെ ആരാധകരെ സ്വന്തമാക്കിയ
ഫെമിന ജോര്‍ജ് സിനിമ തിരക്കുകളിലേക്ക്. തന്റെ മൂന്നാമത്തെ സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നടി കൈമാറി.
അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ നടി അവതരിപ്പിക്കും.ജോജി തോമസും രാജേഷ് മോഹനും തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പൂജ ചടങ്ങുകളോടെ തുടക്കമായി.
വട്ടകുട്ടയില്‍ ചേട്ടായി എന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്റെയും സ്വപ്നങ്ങള്‍ക്ക് പിറകെ യാത്ര ചെയ്യുന്ന മകന്റെയും കഥയാണ് സിനിമ പറയുന്നത്.