അനുബന്ധ വാര്‍ത്തകള്‍
- ലിച്ചി ആളാകെ മാറി, പുത്തന്‍ ലുക്കില്‍ ഉദ്ഘാടനത്തിനെത്തിയ നടി, വീഡിയോ
- 'രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു', പിറകില്‍ ഒളിപ്പിച്ച് അന്ന രേഷ്മ രാജന്‍, ചിത്രങ്ങള്‍
- ഓട്ടോ ഓടിച്ച് അന്ന രേഷ്മ രാജന്‍, യാത്രക്കാരനായി വിഷ്ണു ഉണ്ണികൃഷ്ണനും, രണ്ട് റിലീസിനൊരുങ്ങുന്നു
- 'രാഷ്ട്രീയത്തിന്റെ പേരില്‍ തല്ല്', വിഷ്ണു ഉണ്ണികൃഷ്ണന്റെ 'രണ്ട്' റിലീസ് ഉടന്‍ !
- നേഴ്സായി അന്ന രേഷ്മ രാജന്‍,'രണ്ട്' ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്
കൊച്ചിയിലും നേപ്പാളിലുമായി ചിത്രീകരിച്ച സിനിമ, ബിബിന്‍ ജോര്‍ജിന്റെ 'തിരിമാലി' ഇന്ന് മുതല്‍ തിയറ്ററുകളില്‍
നടന്‍ ബിബിന്‍ ജോര്‍ജ് നായകനായെത്തുന്ന പുതിയ ചിത്രം 'തിരിമാലി' ഇന്ന് മുതല്‍ തിയറ്ററുകളില്‍.നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന സിനിമയില്‍ അന്ന രേഷ്മ രാജന്‍ ആണ് നായികയായി എത്തുന്നത്.
'തിരിമാലി' ഇന്ന് മുതല്‍ നിങ്ങളിലേക്ക്...നിറഞ്ഞ കൈയടികളോടെ നിങ്ങള്‍ ഈ സിനിമയും സ്വീകരിക്കും എന്ന വിശ്വാസത്തോടെ സ്വന്തം ബിബിന്‍ ജോര്‍ജ്ജ്.
കൊച്ചിയിലും നേപ്പാളിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്കിനും മോഷന്‍ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.മുഴുനീള കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, ഇന്നസെന്റ്, സലിംകുമാര്‍,ജോണി ആന്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശിക്കാരി ശംഭുവിനുശേഷം എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്. കെ. ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്.