അനുബന്ധ വാര്‍ത്തകള്‍
- അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനം, പ്രചാരണ പരിപാടികളുടെ ഭാഗമായി നടന് വിഷ്ണു ഉണ്ണികൃഷ്ണന്‍
- 'രാഷ്ട്രീയത്തിന്റെ പേരില്‍ തല്ല്', വിഷ്ണു ഉണ്ണികൃഷ്ണന്റെ 'രണ്ട്' റിലീസ് ഉടന്‍ !
- 'വിസ്മയം' നീണാള്‍ വാഴട്ടെ; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മലയാള സിനിമ ലോകം
- നേഴ്‌സായി അന്ന രേഷ്മ രാജന്‍,'രണ്ട്' ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്
- ഇനിയും കാണാത്തവര്‍ കാണൂ,'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' വിജയത്തിന് നന്ദി പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍
ഓട്ടോ ഓടിച്ച് അന്ന രേഷ്മ രാജന്‍, യാത്രക്കാരനായി വിഷ്ണു ഉണ്ണികൃഷ്ണനും, രണ്ട് റിലീസിനൊരുങ്ങുന്നു
വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനും ഒന്നിക്കുന്ന 'രണ്ട്' റിലീസിനൊരുങ്ങുന്നു.സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയാണ് ഇത്. നേഴ്‌സ് ആയാണ് അന്ന എത്തുന്നത്. സിനിമയില്‍ എത്തുന്നതിന് മുമ്പ് നേഴ്‌സായി നടി ജോലി നോക്കിയിരുന്നു. വാവ എന്ന നാട്ടിന്‍പുറത്തുകാരനായാണ് വിഷ്ണു എത്തുന്നത്. സിനിമയിലെ പുതിയ പോസ്റ്റര്‍ അന്ന രേഷ്മ രാജന്‍ പുറത്തിറക്കി.
ഓട്ടോ ഡ്രൈവറായി മുന്‍ സീറ്റില്‍ ഇരിക്കുന്ന നടിയെയാണ് കാണാനാകുന്നത്. പിന്‍സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരനായി വിഷ്ണു ഉണ്ണികൃഷ്ണനെയും കാണാം.
ഇന്നത്തെ സാഹചര്യത്തില്‍ ജാതിമത രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഭയത്തെകുറിച്ചാണ് സിനിമ തുറന്നു പറയുന്നത്. വിഷ്ണു, അന്ന രേഷ്മ എന്നിവര്‍ക്കൊപ്പം ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ടിനി ടോം, സുധി കൊപ്പ, കലാഭവന്‍ റഹ്മാന്‍, ബാലാജി ശര്‍മ്മ, ഗോകുലന്‍,അനീഷ് ജി മേനോന്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.