'രാഷ്ട്രീയത്തിന്റെ പേരില്‍ തല്ല്', വിഷ്ണു ഉണ്ണികൃഷ്ണന്റെ 'രണ്ട്' റിലീസ് ഉടന്‍ !

കെ ആര്‍ അനൂപ്| Last Modified ശനി, 29 മെയ് 2021 (10:27 IST)

വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനും ഒന്നിക്കുന്ന 'രണ്ട്' ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയാണ്. 'രണ്ട്' എങ്ങനെ ഉള്ളതായിരിക്കും എന്ന സൂചന നല്‍കികൊണ്ട് വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.

ഒരേ നാട്ടില്‍ ജീവിക്കുന്നവരാണെങ്കില്‍ പോലും വ്യത്യസ്ത രാഷ്ട്രീയ നിലപാടിന്റെ പേരില്‍ തല്ലുകൂടുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് പുതിയ പോസ്റ്ററില്‍ കാണാനാകുന്നത്. അടുത്തുതന്നെ റിലീസ് ഉണ്ടാകുമെന്നും വിഷ്ണു കുറിച്ചു.

വാവ എന്ന നാട്ടിന്‍പുറത്തുകാരനായാണ് വിഷ്ണു എത്തുന്നത്.ഇന്നത്തെ സാഹചര്യത്തില്‍ ജാതിമത രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഭയത്തെകുറിച്ചാണ് സിനിമ തുറന്നു പറയുന്നത്. രസകരമായ പൊളിറ്റിക്കല്‍ എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും സിനിമ.ബിനു ലാല്‍ ഉണ്ണിയുടേതാണ് രചന.ഹെവന്‍ലി ഫിലിംസിന്റെ ബാനറില്‍ പ്രജീവ് സത്യവര്‍ത്തന്‍ ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :