1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. there is a fridge in this photo

ഈ ചിത്രത്തില്‍ ഒരു ഫ്രിഡ്ജ് ഉണ്ട്, നിങ്ങള്‍ക്ക് കാണുന്നുണ്ടോ?

there is a fridge in this photo
വളരെ രസകരമായ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു വീട്ടിലെ അടുക്കളയുടെ ചിത്രം. എന്നാല്‍ ഈ ചിത്രത്തില്‍ ഒരു ഫ്രിഡ്ജ് ഒളിച്ചിരിപ്പുണ്ട്. ആ ഫ്രിഡ്ജ് കണ്ടെത്താന്‍ 90 ശതമാനം പേര്‍ക്കും സാധിക്കുന്നില്ല ! 
 
ഒറ്റ നോട്ടത്തില്‍ ഈ ചിത്രത്തില്‍ എവിടെയാണ് ഫ്രിഡ്ജ് ഉള്ളതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ആദ്യ നോട്ടത്തില്‍ ഈ ചിത്രത്തില്‍ ഉള്ളത് വളരെ വൃത്തിയുള്ള അടുക്കളയാണെന്ന് നമുക്ക് തോന്നും. എന്നാല്‍ അതല്ല സത്യം. 
 
താഴെയും മുകളിലുമായി ഭംഗിയുള്ള ഷെല്‍ഫുകളും ഒതുങ്ങിയിരിക്കുന്ന പാത്രങ്ങളുമാണ് ഈ ചിത്രത്തില്‍ ഒറ്റ നോട്ടത്തില്‍ കാണുന്നത്. പലര്‍ക്കും അഞ്ച് മിനിറ്റ് എടുത്ത ശേഷമാണ് ചിത്രത്തിലെ ഫ്രിഡ്ജ് കണ്ടുപിടിക്കാന്‍ സാധിച്ചത് തന്നെ. 
യഥാര്‍ഥത്തില്‍ ഈ ചിത്രത്തില്‍ കാണുന്നത് ഒരു ഫ്രിഡ്ജ് മാത്രമാണ്. ഫ്രിഡ്ജിന്റെ ഗ്ലാസ് ടൈപ്പ് പ്രതലത്തിലൂടെ അടുക്കളയുടെ പ്രതിബിംബമാണ് ചിത്രത്തില്‍ കാണുന്നത്. ഒരു ഡബിള്‍ ഡോര്‍ ഫ്രിഡ്ജാണ് ചിത്രത്തിലുള്ളത്. ഇത് കണ്ടെത്താന്‍ പലരും ഏറെ പാടുപെട്ടു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
എംഎല്‍എ ആയത് ടിക് ടോക്കില്‍ ഇടാനാ??ന്നാ താന്‍ കേസ് കൊട് സിനിമയിലെ വായടപ്പിക്കുന്ന ചോദ്യം, വീഡിയോ