അനുബന്ധ വാര്‍ത്തകള്‍
- മലയാളം ആന്തോളജി 'ആണും പെണ്ണും'വരുന്നു, റിലീസ് മാര്‍ച്ച് 26 ന് !
- 'ദൃശ്യം 2'ന് തിയേറ്റര്‍ റിലീസ് ഇല്ലാത്തത് നഷ്ടമായി തോന്നി,മനസ്സ് തുറന്ന് അന്‍സിബ ഹസ്സന്
- മമ്മൂട്ടിക്കൊപ്പം സ്ക്രീന്‍ സ്പേസ് പങ്കിടാന്‍ തെലുങ്ക് താരം അനസൂയ ഭരദ്വാജ്,'ഭീഷ്മ പര്‍വ്വം' ഒരുങ്ങുന്നു
- ഏറെ കൈപ്പുണ്യമുള കൈയാണ് നിനക്ക് കൈ തന്നിരിക്കുന്നത് ജോഫിൻ, പ്രീസ്റ്റിന് വിജയാശംസകൾ നേർന്ന് ലാൽജോസ്
- ദൃശ്യം 2വിന്റെ വിജയകാരണം മോദിയുടെ ഡിജിറ്റൽ ഇന്ത്യ: സന്ദീപ് വാര്യർ
റിലീസിനൊരുങ്ങി ദി പ്രീസ്റ്റ്, സെക്കന്‍ഡ് ടീസര്‍ ഡേറ്റ് പ്രഖ്യാപിച്ച് മമ്മൂട്ടി
'ദി പ്രീസ്റ്റ്' പുതിയ അപ്ഡേറ്റ് നല്കി മമ്മൂട്ടി. സിനിമയിലെ സെക്കന്‍ഡ് സോങ്ങും ടീസറും അടുത്തുതന്നെ പുറത്തു വരും. ബുധനാഴ്ച (24/02/21) വൈകുന്നേരം 6 മണിക്ക് രണ്ടാമത്തെ സോങ് ആദ്യം എത്തും. സെക്കന്‍ഡ് ടീസര്‍ ശനിയാഴ്ച (27/02/21) വൈകുന്നേരം 6 മണിക്ക് പുറത്തുവരുമെന്ന് ഔദ്യോഗികമായി മെഗാസ്റ്റാര്‍ അറിയിച്ചു.
മാര്‍ച്ച് നാലിനാണ് 'ദി പ്രീസ്റ്റ്' തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ട് അടുത്തിടെയായി പോസ്റ്റുകള്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ നിഖില വിമല്‍, സാനിയ ഇയപ്പന്‍, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി,അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അടുത്ത ലേഖനം