മലയാളം ആന്തോളജി 'ആണും പെണ്ണും'വരുന്നു, റിലീസ് മാര്‍ച്ച് 26 ന് !

Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (15:18 IST)

മലയാളം ആന്തോളജി ചിത്രമാണ് ആണും പെണ്ണും.സിനിമയുടെ ഫസ്റ്റ് ലുക്കും റിലീസ് തീയതിയും പുറത്തുവന്നു.സംവിധായകരായ ആഷിക് അബു, വേണു, ജയ് കെ എന്നിവരുടെ ഓരോ ഹസ്വ ചിത്രങ്ങളാണ്
സിനിമയില്‍ ഉണ്ടാക്കുക. മാര്‍ച്ച് 26 ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

പാര്‍വതി, ആസിഫ് അലി, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, സംയുക്ത മേനോന്‍, ജോജു ജോര്‍ജ് എന്നിവരാണ് ഓരോ ചിത്രങ്ങളിലെയും അഭിനേതാക്കള്‍.

'എസ്ര' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജയ് കെ യുടെ സിനിമയില്‍ സംയുക്ത മേനോനും ജോജു ജോര്‍ജുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പാര്‍വതിയും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം വേണുവാണ് ഒരുക്കുന്നത്.റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും ഒന്നിക്കുന്ന മറ്റൊരു ചിത്രം കൂടി 'ആണും പെണ്ണും' ല്‍ ഉണ്ട്.ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തിന് ഉണ്ണി ആര്‍ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.ഷൈജു ഖാലിദ് ചായാഗ്രഹണവും സൈജു സുരേന്ദ്രന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :