അനുബന്ധ വാര്ത്തകള്
- അടുക്കളയുടെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിയ ജീവിതങ്ങളുടെ കഥ - ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ !
- ടോവിനോ തോമസ് ചിത്രം വ്യൂഹം ക്രിസ്മസിന് റിലീസ് !
- ഫാമിലി ത്രില്ലറുമായി സുരാജ് വെഞ്ഞാറമൂട്, 'റോയ്' വരുന്നു !
- ഫോട്ടോഗ്രാഫർ നിമിഷ സജയൻ, ലണ്ടനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് ലെന
- 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സെറ്റിലെ സ്റ്റാർ ഷെഫ് സുരാജ് വെഞ്ഞാറമൂട് !
സുരാജ് നായകനായ 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' ഒടിടി റിലീസിന്
സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'. ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പുതുതായി ആരംഭിച്ച സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നീ സ്ട്രീമിലാണ് ചിത്രം പ്രദർശനത്തിനെത്തുക. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ജോബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. തൊണ്ടിമുതലും ദൃക്‍സാക്ഷിയും എന്ന ചിത്രത്തിനു ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഭാര്യ ഭർത്താക്കന്മാരായി എത്തുന്ന സിനിമ കൂടിയാണിത്. അടുത്തിടെ പുറത്തുവന്ന ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അടുക്കളയിൽ ഒതുങ്ങി പോകുന്ന സ്ത്രീ ജീവിതങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. ഗംഭീര പ്രകടനമാണ് നിമിഷയും സുരാജും ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത്.
ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും സാലു കെ തോമസ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ രാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അടുത്ത ലേഖനം