ഫോട്ടോഗ്രാഫർ നിമിഷ സജയൻ, ലണ്ടനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് ലെന

കെ ആർ അനൂപ്| Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2020 (14:21 IST)
നിമിഷ സജയനും ലെനയും ലണ്ടനിലാണ്. ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ തൻറെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ലെന. ജാക്കറ്റ് ധരിച്ച നടിയുടെ ചിത്രങ്ങൾ പകർത്തിയത് ആകട്ടെ നിമിഷയും. അതേസമയം ചിത്രത്തിൽ നിമിഷയുടെ അമ്മയാണ് ലെന. ഇരുവരെയും കൂടാതെ ബോളിവുഡ് താരം ആദിൽ ഹുസൈനും ചിത്രത്തിന്റെ ഭാഗമാണ്. നിമിഷയുടെ അച്ഛനായാണ് ആദിൽ ഹുസൈൻ വേഷമിടുന്നത്. അദ്ദേഹത്തിൻറെ രണ്ടാം ഭാര്യയായി ലെനയും എത്തുന്നു.

ബ്രിട്ടീഷ് താരം അന്റോണിയോ അകീൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നഥാലിയ ശ്യാം ആണ് സംവിധായിക. നഥാലിയയുടെ സഹോദരി നീത ശ്യാമാണ് തിരക്കഥ എഴുതുന്നത്. ദി പ്രൊഡക്ഷൻ ഹെഡ്ക്വാർട്ടേഴ്സ് ബാനറിൽ മോഹൻ നാടാർ ആണ് ചിത്രം നിർമ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :