ഫാമിലി ത്രില്ലറുമായി സുരാജ് വെഞ്ഞാറമൂട്, 'റോയ്' വരുന്നു !

കെ ആർ അനൂപ്| Last Modified തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (15:47 IST)
സുരാജ് വെഞ്ഞാറമൂടിൻറെതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ആ കൂട്ടത്തിൽ അടുത്തതായി വരാനിരിക്കുന്ന ചിത്രമാണ് 'റോയ്'. നിവിൻ പോളിയുടെ ചാപ്റ്റേഴ്സ്, അരികിൽ ഒരാൾ എന്നീ സിനിമകളുടെ സംവിധായകനായ സുനിൽ ഇബ്രാഹിം ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്.

ഒരു ഫാമിലി ത്രില്ലർ സിനിമയാണ്. റോയ് ഒരു അന്തർമുഖനായ വ്യക്തിയാണ്. അയാളുടെ ഭാര്യക്ക് ജീവിതത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണമുണ്ട്. അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെട്ടൂരാന്‍ ഫിലിംസ്, ഹിപ്പോ പ്രൈം മോഷന്‍ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ യൂസഫ് എന്നിവര്‍ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :