1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Telugu actor jayaprakash reddy dies

പ്രശസ്‌ത തെലുങ്ക് നടൻ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു

തെലുങ്ക്
പ്രശസ്‌ത തെലുങ്ക് ചലചിത്ര നടൻ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു.ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 74 വയസ്സായിരുന്നു. ഈ വർഷം പുറത്തിറങ്ങിയ മഹേഷ് ബാബു ചിത്രമായ സരിലേരു നീക്കെവരുവാണ് അവസാന ചിത്രം. കോമഡി റോളുകളിലൂടെ ശ്രദ്ധനേടിയ താരമായിരുന്നു.
 
ജയപ്രകാശ് റെഡ്ഡിയുടെ നിര്യാണത്തിൽ മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി തുടങ്ങിയ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. തെലുങ്ക് സിനിമയിലെ മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു ജയപ്രകാശ് റെഡ്ദിയെന്ന് മഹേഷ് ബാബു അനുസ്‌മരിച്ചു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കങ്കണ റണൗത്തിന് വൈ പ്ലസ് സുരക്ഷ: രാജ്യത്തെ വിഭവങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് മഹുവ മോയ്‌ത്ര