മണിച്ചിത്രത്താഴിൻറെ ക്ലൈമാക്സിൽ നിന്ന് സീരിയൽ ആരംഭിക്കും !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (21:51 IST)
ബിഗ് സ്ക്രീനുകൾ ആഘോഷമാക്കിയ ചിത്രം മണിച്ചിത്രത്താഴ് മിനിസ്ക്രീനിലേക്ക്. സിനിമയുടെ ക്ലൈമാക്സിൽ നന്നായിരിക്കും ആരംഭിക്കുക.

നകുലനും ഗാംഗയ്ക്കുമൊപ്പം കൽക്കട്ടയിലേക്ക് തിരിക്കുന്ന സണ്ണിയെ കാണിച്ചുകൊണ്ടാണ് മണിച്ചിത്രത്താഴ് അവസാനിക്കുന്നത്. അവിടെനിന്നായിരിക്കും ആരംഭിക്കുകയെന്ന് നിർമ്മാതാവ് ജയകുമാർ പറഞ്ഞു.

മാത്രമല്ല, നകുലന്റെയും ഗംഗയുടെയും കൽക്കട്ടയിലെ ജീവിതം, ബന്ധുക്കൾ ഇവയെല്ലാം കഥയിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗംഗയുടെ ജീവിതത്തിനു പുറമെ, നാഗവല്ലിയുടെ ചരിത്രവും സീരിയലിൽ ഉൾക്കൊള്ളിക്കും. തഞ്ചാവൂർ ഭൃഗതേശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാകും സീരിയലെന്നും അദ്ദേഹം പറഞ്ഞു.

കാലമെത്രകഴിഞ്ഞാലും നാഗവല്ലിയും നകുലനും സണ്ണിയും ഒക്കെ മലയാളികളുടെ മനസ്സിൽ ഉണ്ടാകും. അവരുടെയെല്ലാം തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :