ജന്മദിനത്തിൽ ട്വിറ്ററിൽ മഹേഷ് ബാബു തരംഗം!

കെ ആർ അനൂപ്| Last Modified തിങ്കള്‍, 10 ഓഗസ്റ്റ് 2020 (18:12 IST)
ടോളിവുഡ് താരം മഹേഷ് ബാബുവിന്റെ ജന്മദിനം ഇന്നലെ ആയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ആശംസാപ്രവാഹം ആയിരുന്നു അദ്ദേഹത്തിന് വന്നുകൊണ്ടിരുന്നത്.ആരാധകരും സുഹൃത്തുക്കളും ട്വിറ്ററിലൂടെ ആശംസകൾ അറിയിച്ചപ്പോൾ #HBD മഹേഷ് ബാബു ഒരു ട്രെൻഡായി മാറി.ഇന്നലെ 60.2 ദശലക്ഷം ട്വീറ്റുകളാണ് വന്നത്. അതുപോലെ തന്നെ മറ്റു സിനിമ ഇൻഡസ്ട്രിയിൽ ഉള്ള താരങ്ങളും മഹേഷ് ബാബുവിന് ആശംസകൾ നേർന്നു. തൻറെ ജന്മദിനം ആഘോഷം ആഘോഷിക്കരുതെന്ന് മഹേഷ് ബാബു ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു.

അതേസമയം താരം ജന്മദിനം കുടുംബത്തോടൊപ്പമാണ് ആഘോഷിച്ചത്. കൂടാതെ തന്റെ വസതിയിൽ ഒരു മരവും നട്ടു. അദ്ദേഹത്തിൻറെ പുതിയ ചിത്രമായ സർക്കാരി വാരി പാട്ടയുടെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കീർത്തി സുരേഷാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :