മലയാളി ഡാ... തമിഴ് സിനിമാ അവാർഡുകൾ തൂത്തുവാരി മലയാളി താരങ്ങൾ

2016 - 2022 വർഷങ്ങളിലെ പുരസ്കാരമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.

Tamil Nadu Film Awards, keerthi suresh, nayan thara, manju warrier, aparna balamurali, തമിഴ്നാട് ഫിലിം അവാർഡ്, കീർത്തി സുരേഷ്, നയൻ താര, മഞ്ജു വാര്യർ, അപർണ ബാലമുരളി
രേണുക വേണു| Last Updated: വെള്ളി, 30 ജനുവരി 2026 (11:39 IST)
Tamil Nadu Film Awards
തമിഴ്നാട് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിമാരിൽ അഞ്ച് പേരും മലയാളികൾ. 2016ൽ 'പാമ്പു സട്ടൈ'യിലെ പ്രകടനത്തിന് മലയാളി താരം കീർത്തി സുരേഷിന് മികച്ച നടിക്കുള്ള അവാർഡ് കിട്ടിയപ്പോൾ 2017ലെ 'അറം' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം നയൻതാരയെ തേടിയെത്തി. 2019ൽ വെട്രിമാരൻ സംവിധാനം ചെയ്ത 'അസുരൻ' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മലയാളികളുടെ സ്വന്തം സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ് പുരസ്കാരത്തിന് അർഹയായത്.

2020ലെ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് മലയാളികളുടെ പ്രിയതാരം അപർണാബാലമുരളിയാണ്. സൂര്യ നായകനായ 'സുരറൈ പോട്ര്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അപർണാബാലമുരളിക്ക് പുരസ്കാരം.
2021ൽ 'ജയ് ഭീമി'ലെ പ്രകടനത്തിന് ലിജോ മോളെയാണ് മികച്ച നടിയായി തിരഞ്ഞെടുത്തത്. മലയാളി നടിമാർക്ക് പുറമെ 2018ൽ 'ചെക്ക ചിവന്ത വാനം' സിനിമയിലെ പ്രകടനത്തിന് ജ്യോതിക, 2022ൽ. 'ഗാർഗി'യിലെ കഥാപാത്രത്തിന് സായി പല്ലവി തുടങ്ങിയവരും അവാർഡിന് അർഹരായി.
2016- 2022 വർഷങ്ങളിലെ പുരസ്കാരമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ രണ്ട് വർഷം മാത്രമാണ് തമിഴ് താരങ്ങൾ മികച്ച നടിമാരായത്.

2016ൽ 'പുരിയാത്ത പുതിർ' എന്ന സിനിമയിലെ അഭിനയത്തിന് വിജയ് സേതുപതി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. 2017ൽ തീരൻ അധികാരം ഒൺട്ര് ചിത്രത്തിലെ മികച്ച അഭിനയത്തിന് കാർത്തി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. 'വട ചെന്നൈ' സിനിമയിലൂടെ 2018 ലെ മികച്ച നടനായി ധനുഷിനെ തിരഞ്ഞെടുത്തപ്പോൾ 2019ൽ 'ഒത്ത സെരുപ്പ് സൈസ്-7' എന്ന ചിത്രത്തിലെ അഭിനയത്തിന് ആർ. പാർഥിപൻ പുരസ്‌കാരത്തിനർഹനായി.
2020 'സുരറൈ പൊട്രി'ലെ കിടിലൻ അഭിനയം സൂര്യയെ മികച്ച നടനുള്ള അവാർഡിന് അർഹനാക്കിയപ്പോൾ ആര്യ 'സർപാട്ട പരമ്പരൈ' എന്ന ചിത്രത്തിലെ പ്രകടനത്തിന് 2021ലെ പുരസ്കാരവും നേടി. 'ടാണാക്കാരൻ' എന്ന ചിത്രത്തിലെ നായകവേഷത്തിന് വിക്രം പ്രഭു 2022ലെ മികച്ച ന
ടനുള്ള പുരസ്കാരവും സ്വന്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :