'ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്' ദിലീപ് കേള്‍ക്കെ മഞ്ജു പറഞ്ഞു; ആ പ്രസംഗം ഇങ്ങനെ

2017 ഫെബ്രുവരി 17 നാണ് കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. ഫെബ്രുവരി 19 നാണ് പ്രതിഷേധ പരിപാടി നടക്കുന്നത്

രേണുക വേണു| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2025 (17:36 IST)

നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ മലയാള സിനിമ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് ആ പരിപാടിയില്‍ നടന്‍ ദിലീപും മുന്‍ഭാര്യയും നടിയുമായ മഞ്ജു വാരിയറും പങ്കെടുത്തു. ഈ പരിപാടിയില്‍ മഞ്ജു നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണ് കേസിലെ കോടതി വിധിക്കു പിന്നാലെ ദിലീപ് പരാമര്‍ശിച്ചത്.

' സര്‍വ്വശക്തനായ ദൈവത്തിനു ഞാന്‍ നന്ദി പറയുന്നു. സത്യം ജയിച്ചു. ഈ കേസില്‍ ഒരു ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞിടത്തുനിന്നാണ് എനിക്കെതിരായ ഗൂഢാലോചന ആരംഭിക്കുന്നത്. പൊലീസിലെ ഒരു മേലുദ്യോഗസ്ഥയും ഒരു കൂട്ടം ക്രിമിനല്‍ പൊലീസുകാരും ചില മാധ്യമങ്ങളും എനിക്കെതിരെ നീക്കങ്ങള്‍ നടത്തി,' എന്നാണ് ദിലീപിന്റെ വാക്കുകള്‍.

2017 ഫെബ്രുവരി 17 നാണ് കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. ഫെബ്രുവരി 19 നാണ് പ്രതിഷേധ പരിപാടി നടക്കുന്നത്. ഈ ക്രൂരകൃത്യത്തിനു പിന്നില്‍ ഒരു ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് മഞ്ജു വാരിയര്‍ അന്ന് നടന്ന സിനിമ പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മയില്‍ പറഞ്ഞത്.

' ഇതിനു പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ്. ഈ ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുകയാണ് നമുക്ക് ഇവിടെ ചെയ്യാന്‍ സാധിക്കുക. ഒരു സ്ത്രീക്കു അവള്‍ വീടിനു അകത്തും പുറത്തും പുരുഷനു നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹത ഒരു സ്ത്രീക്കുണ്ട്,' അന്ന് മഞ്ജു നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗം ഇതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :