തപ്‌സിയുടെ ലൂപ് ലപേട ഒടിടിയിലേക്ക്, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ജനുവരി 2022 (18:41 IST)
തപ്‌സി നായികായെത്തുന്ന ലൂപ് ലപേടയുടെ റിലീസ് തിയ്യതി പുറത്തുവിട്ടു. ആകാശ് ഭാട്ടിയ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്‌ഫ്ലിക്‌സിൽ ഫെബ്രുവരി നാല് മുതലാണ് പ്രദർശനത്തിനെത്തുക.


ഗൗരവ് പ്രതീക് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.'സാവി' എന്ന ഒരു കഥാപാത്രമായിട്ടാണ് തപ്‍സി 'ലൂപ് ലപേട'യില്‍ എത്തുന്നത്.
താപ്‍സിക്കൊപ്പം താഹിര്‍ രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. 1998ൽ റിലീസായ ജർമൻ സിനിമയായ റൺ ലോല റണിന്റെ ഹിന്ദി റിമേക്കാണ് ചിതം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :