അനുബന്ധ വാര്‍ത്തകള്‍
- 'സല്യൂട്ട്' റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക്; ദുല്‍ഖറിന്റെ അഭിനയത്തിനു ജൂറിയുടെ പ്രശംസ
- വെങ്കടേഷിനൊപ്പം റിഷി ധവാനും ടീമിലേക്ക്, ഹാർദിക്കിന്റെ വഴിയടയുന്നു?
- 'ഗാന്ധിയെ വധിച്ചതില്‍ ഗോഡ്സെക്ക് സല്യൂട്ട് ചെയ്യുന്നു': വിവാദ പ്രസ്താവനയിറക്കിയ മതനേതാവിനെതിരെ കേസ്
- ദുൽഖറിനൊപ്പം ബിഗ് സ്ക്രീനിൽ ഉണ്ണി മുകുന്ദനും, മേപ്പടിയാനും സല്യൂട്ടും ഒരേദിവസം തിയേറ്ററുകളിൽ
- 'മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ വളര്‍ത്തിയ സുരേഷ് ഗോപി'; സല്യൂട്ട് എന്ന് നടന് ഹരീഷ് പേരടി
'അയ്യരെ' അനുകരിച്ച് "അരവിന്ദ്": സല്യൂട്ടിലെ നായകന്റെ സ്റ്റിൽ പങ്കുവെച്ച് ദുൽഖർ
ആരാധകർ ഏറെകാലമായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ സീരീസിലെ അഞ്ചാം ചിത്രം. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലെ തന്‍റെ കഥാപാത്രത്തിന്‍റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ ഇന്നലെ മമ്മൂട്ടി സാമൂഹ്യമാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
സേതുരാമയ്യരു'ടെ ട്രേഡ് മാര്‍ക്ക് ആയ പിന്നില്‍ കൈകെട്ടിയുള്ള നില്‍പ്പ് ആയിരുന്നു ചിത്രത്തില്‍. ഇപ്പോഴിതാ അതേ ലുക്കിലുള്ള തന്‍റെ പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തിലെത്തുന്ന 'സല്യൂട്ട്' ആണ് ദുൽഖറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിൽ 'അരവിന്ദ് കരുണാകരന്‍' എന്ന പൊലീസ് കഥാപാത്രമായാണ് ദുല്‍ഖർ എത്തുന്നത്. ഈ മാസം 14നാണ് ചിത്രത്തിന്റെ റിലീസ്.