അനുബന്ധ വാര്‍ത്തകള്‍
- അനുരാഗ് കശ്യപിന്റെയും താപ്സിയുടെയും വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
- നായകന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ല, എന്നെ പടത്തില്‍ നിന്ന് ഒഴിവാക്കി: തുറന്നടിച്ച് തപ്സി
- 'സീതയായി അഭിനയിക്കാന്‍ കരീന 12 കോടി ആവശ്യപ്പെട്ടതില്‍ എന്താണ് പ്രശ്നം?'; പിന്തുണച്ച് തപ്സി
- റിലീസ് പ്രഖ്യാപിച്ച് ഫഹദ് ഫാസിലിന്റെ മാലിക്, ഇനി ദിവസങ്ങള്‍ മാത്രം, പുതിയ പ്രതീക്ഷകളില്‍ ആരാധകര്‍
- 'മഹാമാരിക്കാലത്തും നമുക്കായി പ്രവര്‍ത്തിക്കുന്നവര്‍', ഡോക്ടേഴ്സ് ദിനത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍
അച്ഛനൊപ്പമിരുന്ന് ചൂടന്‍ രംഗങ്ങള്‍ കണ്ടെന്ന് തപ്സി; സെക്സ് രംഗത്തിനിടെ ആന്റി വീട്ടിലേക്ക് കയറി വന്ന ഓര്മ പങ്കുവച്ച് വിക്രാന്ത്
താപ്സി പന്നു, വിക്രാന്ത് മാസി, ഹര്ഷവര്ധന് റാണെ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് 'ഹസീന് ദില്‍റുബ'. കുട്ടിക്കാലത്ത് തങ്ങള്‍ ചൂടന്‍ സിനിമകളും രംഗങ്ങളും കണ്ടതിന്റെ അനുഭവങ്ങള്‍ 'ഹസീന് ദില്‍റുബ' പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ മൂന്ന് താരങ്ങളും തുറന്നുപറഞ്ഞത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.
പിതാവിനൊപ്പമാണ് താന്‍ കുട്ടിക്കാലത്ത് സിനിമകള്‍ കണ്ടിരുന്നെന്ന് താപ്സി പറയുന്നു. താപ്സിയുടെ വാക്കുകള്‍ ഇങ്ങനെ; 'ഡാഡ് കൂടുതലും ഇംഗ്ലീഷ് സിനിമകളാണ് കണ്ടിരുന്നത്. വീട്ടില്‍ ഒരു ടിവി മാത്രം ഉള്ളതിനാല്‍ ഡാഡ് സിനിമ കാണുമ്പോള്‍ നമ്മളും ഒപ്പമിരുന്ന് കാണുകയാണ് പതിവ്. പുറത്ത് പോയി സിനിമ കാണുന്നതെല്ലാം അക്കാലത്ത് കുറവായിരുന്നു. ഇംഗ്ലീഷ് സിനിമയില്‍ പ്രണയ രംഗങ്ങളും ചൂടന്‍ രംഗങ്ങളും സാധാരണമാണ്. പല സിനിമകളിലും അത്തരം സീനുകള്‍ ഉണ്ടായിരുന്നു. ഡാഡിനൊപ്പം ആ രംഗങ്ങള്‍ കാണേണ്ടി വന്നിട്ടുണ്ട്. ആ സമയത്ത് എന്താണ് ഇനി ചെയ്യുക എന്നറിയാതെ ഞങ്ങളൊക്കെ വിയര്‍ക്കാന്‍ തുടങ്ങും. അത്തരം സീനുകള്‍ വരുമ്പോള്‍ ശ്രദ്ധ മാറ്റാനായി അടുക്കളയിലേക്ക് വെള്ളം എടുക്കാന്‍ പോകുകയോ മറ്റോ ചെയ്യും,'
താനും സഹോദരനും ഒരുമിച്ചിരുന്ന് ചൂടന്‍ രംഗങ്ങള്‍ കാണുന്നതിനിടെ വീട്ടിലേക്ക് ആന്റി കയറി വന്നിട്ടുണ്ടെന്നാണ് വിക്രാന്ത് പറയുന്നത്. ഒന്നോ രണ്ടോ ചൂടന്‍ രംഗങ്ങള്‍ കാണാന്‍ വേണ്ടി മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള സിനിമ കാണേണ്ടി വരാറുണ്ടെന്നാണ് കുട്ടിക്കാല ഓര്‍മയായി റാണ പങ്കുവച്ചത്.