1. വിനോദം
  2. സിനിമ
  3. അണിയറ
  4. Rashmi Rocket Official Trailer

തപ്‌സിയുടെ 'രശ്മി റോക്കറ്റ്' ഒ.ടി.ടി റിലീസിന്,ട്രെയിലര്‍ ശ്രദ്ധ നേടുന്നു

രശ്മി റോക്കറ്റ്
തപ്‌സി പന്നു കേന്ദ്ര കഥാപാത്രമായി എത്തുന്ന 'രശ്മി റോക്കറ്റ്' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.ഒക്ടോബര്‍ 15ന് പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു.സീ5 പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യും.
തപ്‌സി ഒരു ട്രാക്ക് അത്‌ലറ്റിന്റെ റോളിലെത്തുന്ന ചിത്രം ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് അന്തര്‍ദേശീയ വേദിയില്‍ ഓടാന്‍ ആഗ്രഹിക്കുന്ന താരത്തിന്റെ മുന്നില്‍ ഒരു പ്രതിസന്ധി ഉണ്ടാകുകയും അതിനെ മറികടന്ന് മുന്നോട്ട് പോകുന്ന രശ്മിയായി തപ്‌സി വേഷമിടുന്നു.പ്രിയാന്‍ഷു പെയിന്‍യുളി, അഭിഷേക് ബാനര്‍ജി, സുപ്രിയ പതക് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
അടുത്ത ലേഖനം
'വലിമൈ' ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോയ്ക്ക് വന്‍വരവേല്‍പ്പ്, ആദ്യ 15 മണിക്കൂറിനുള്ളില്‍ 5.3 മില്യണ്‍ കാഴ്ചക്കാര്‍