1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kareena Kapoor 12 Cr Sita Film Tapsi Pannoo Supports

'സീതയായി അഭിനയിക്കാന്‍ കരീന 12 കോടി ആവശ്യപ്പെട്ടതില്‍ എന്താണ് പ്രശ്‌നം?'; പിന്തുണച്ച് തപ്‌സി

Kareena Kapoor
രാമായണം അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സീത-ദി ഇന്‍കാര്‍നേഷനി'ല്‍ സീതയായി അഭിനയിക്കാന്‍ കരീന കപൂറിനെ തിരഞ്ഞെടുത്ത കാര്യം നേരത്തെ പുറത്തുവന്നതാണ്. സീതയായി അഭിനയിക്കാന്‍ കരീന 12 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി ചില റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍, ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനമുന്നയിച്ചു. കരീന ആവശ്യപ്പെടുന്ന പ്രതിഫലം വളരെ വലുതാണെന്നാണ് പലരുടെയും അഭിപ്രായം. 
 
ഇതിനിടയിലാണ് കരീന കപൂറിനെ പിന്തുണച്ച് നടി തപ്‌സി പന്നു രംഗത്തെത്തിയത്. 12 കോടി രൂപ കരീന ആവശ്യപ്പെട്ടെങ്കില്‍ അതില്‍ എന്താണ് തെറ്റെന്ന് തപ്‌സി ചോദിക്കുന്നു. ഒരു ആണ്‍ താരം ഇങ്ങനെ ആവശ്യപ്പെട്ടാല്‍ അത് അംഗീകരിക്കില്ലേ എന്നാണ് തപ്‌സിയുടെ ചോദ്യം. കരീന 12 കോടി പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ അതിനെ വിമര്‍ശിക്കുന്നത് ലിംഗ അസമത്വത്തിന്റെ തെളിവാണെന്നും തപ്‌സി പറയുന്നു. ഒരു വനിത താരം തന്റെ പ്രതിഫലം കൂട്ടിയാല്‍ അതില്‍ ഒരു പ്രശ്‌നമുണ്ടെന്ന് ആളുകള്‍ പറയുന്നു. എന്നാല്‍, ഒരു ആണ്‍ താരമാണ് ഇത് ചെയ്യുന്നതെങ്കില്‍ താരമൂല്യം കൂടിയതുകൊണ്ടാണ് പ്രതിഫലം കൂടുതല്‍ ചോദിച്ചതെന്ന് പറഞ്ഞ് ആരാധകര്‍ ന്യായീകരിക്കും. ഇത് ലിംഗ അനീതി തന്നെയാണെന്ന് തപ്‌സി പറഞ്ഞു. 
 
അടുത്ത ലേഖനം
പ്രിയദര്‍ശന്റെ 'ഹംഗാമ 2' മിന്നാരം റീമേക്ക് ? ട്രെയിലര്‍ പുറത്ത്