സൂര്യയുടെ ഗംഭീര തിരിച്ചുവരവ്, തരംഗമായി 'സൂരറൈ പോട്ര്'; ഇത് ‘സിങ്ക’ത്തില്‍ കണ്ട സൂര്യയല്ല !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 12 നവം‌ബര്‍ 2020 (14:00 IST)
കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ 'സൂരറൈ പോട്ര്’ ആമസോൺ പ്രൈമിലൂടെ റിലീസ് ആയി. ഫേസ്ബുക്കിലും ട്വിറ്ററിലും സൂര്യയുടെയും അപർണ ബാലമുരളിയുടെയും അഭിനയമികവിനെ പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. തീയറ്ററിൽ ആഘോഷം ആകേണ്ട ഒരുപാട് രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. മാത്രമല്ല ഇത് സൂര്യയുടെ ഗംഭീര തിരിച്ചുവരവ് കൂടിയാണെന്ന് സോഷ്യൽ മീഡിയകളിലൂടെ സിനിമാപ്രേമികൾ പറയുന്നു.

സിങ്കം സീരീസിൽ കണ്ടിട്ടുള്ള നടൻ അല്ല ഈ ചിത്രത്തിൽ ഉണ്ടായിരുന്നതെന്നും മാരൻ എന്ന നാടൻ കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്നും ആരാധകർ പറയുന്നു.

പരേഷ് റാവൽ, ഉർവശി, കരുണാസ്, വിവേക് പ്രസന്ന, കാളി വെങ്കട്ട്, മോഹൻ ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനവേഷങ്ങളിൽ എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :